Social Media
പുതിയ പുതിയ വര്‍ക്ക് ഔട്ട് വീഡിയോയുമായി ടൊവിനോ, നിനക്ക് പ്രാന്താടാ… അടിപൊളി മാന്‍’ എന്ന് ചാക്കോച്ചന്റെ കമന്റ്
പുതിയ പുതിയ വര്‍ക്ക് ഔട്ട് വീഡിയോയുമായി ടൊവിനോ, നിനക്ക് പ്രാന്താടാ… അടിപൊളി മാന്‍’ എന്ന് ചാക്കോച്ചന്റെ കമന്റ്
ടൊവിനോ തോമസിന്റെ പറക്കാനുള്ള പഠനം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഇപ്പോഴിതാ ഒരു പുതിയ വര്‍ക്ക് ഔട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് നടന്‍. കൈകള്‍ രണ്ടും പോക്കറ്റില്‍ ഇട്ടു, കാലുകള്‍ മാത്രം ഉപയോഗിച്ച് തറയില്‍ നിന്നും ചാടി എഴുനേല്‍ക്കുന്നതാണ് വീഡിയോ.
ടൊവിനോയുടെ വീഡിയോ പോലെ തന്നെ അതിന് താഴെ വന്ന കുഞ്ചാക്കോ ബോബന്റെ കമന്റും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘നിനക്ക് പ്രാന്താടാ… അടിപൊളി മാന്‍’ എന്നാണ് കുഞ്ചാക്കോ ബോബന്റെ കമന്റ്.
അതേസമയം ടോവിനോയുടെ 24ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത മിന്നല്‍ മുരളി അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആരവങ്ങള്‍ ഒഴിയുന്നില്ല. പുതിയ നെറ്റ്ഫ്‌ലിക്‌സ് ‘ഇന്ത്യ ടോപ്പ് 10’ ലിസ്റ്റില്‍ ഒന്നാമതാണ് ‘മിന്നല്‍ മുരളി’യുടെ സ്ഥാനം. ഹോളിവുഡ് സീരീസുകളെയും, മറ്റു സിനിമകളെയും മറികടന്നുകൊണ്ടാണ് ചിത്രം ഒന്നാമതെത്തി നില്‍ക്കുന്നത്.
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. മലയാള സിനിമാ മേഖല ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രൊമോഷന്‍ സാധ്യതകളെ ഉപയോ ഗപ്പെടുത്തിയാണ് ദേശി സൂപ്പര്‍ ഹീറോ എത്തിയത്. മാര്‍വ്വല്‍ സ്റ്റുഡിയോസ് മുരളിയെ ഏറ്റെടുക്കുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു.
