Social Media
ചാക്കോച്ചനെ മലത്തിയടിച്ച് ‘ഭീമന്റെ’ നായിക; വീഡിയോ വൈറൽ; പൊട്ടിചിരിച്ച് ആരാധകർ
ചാക്കോച്ചനെ മലത്തിയടിച്ച് ‘ഭീമന്റെ’ നായിക; വീഡിയോ വൈറൽ; പൊട്ടിചിരിച്ച് ആരാധകർ
‘തമാശ’യ്‌ക്കു ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഭീമന്റെ വഴി’. ചെമ്പൻ വിനോദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചാക്കോച്ചനെയും ചിന്നുവിനെയും കൂടാതെ ജിനു ജോസഫ്, വിൻസി അലോഷ്യസ്, നിർമ്മൽ പാലാഴി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഭീമന്റെ വഴിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയിലെ നായിക ചിന്നു ചാന്ദിനിയ്ക്കൊപ്പമുള്ള നടന്റെ രസകരമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചിന്നു കുഞ്ചാക്കോ ബോബനെ മലത്തിയടിക്കുന്നതാണ് വീഡിയോ. തൊട്ടടുത്തായി ചിരിച്ചുകൊണ്ടു നില്‍ക്കുന്ന റിമ കല്ലിങ്കലിനേയും കാണാം. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.’ഭീമനെയും കൂടി പഠിപ്പിക്കുവോ, ജൂഡോ ജൂഡോ പെണ്ണുങ്ങളെല്ലാം ഒരേ പോളിയല്ലേ’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭീമന്റെ വഴിയില്‍ ജൂഡോ ട്രെയിനറായാണ് ചിന്നു എത്തുന്നത്.
ആഷിഖ് അബു, റിമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിഷ്ണു വിജയ് സംഗീത സംവിധാനവും ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നിസാം കിദാരിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. വസ്ത്രാലങ്കാരം മഷര്‍ഹംസ.
