Connect with us

നീയില്ലാത്ത ജീവിതം ചീസില്ലാത്ത പിസ പോലെയാണ്… ഹൻസുവിനൊപ്പം അഹാന; ചിത്രം പങ്കുവെച്ച് താരം

Social Media

നീയില്ലാത്ത ജീവിതം ചീസില്ലാത്ത പിസ പോലെയാണ്… ഹൻസുവിനൊപ്പം അഹാന; ചിത്രം പങ്കുവെച്ച് താരം

നീയില്ലാത്ത ജീവിതം ചീസില്ലാത്ത പിസ പോലെയാണ്… ഹൻസുവിനൊപ്പം അഹാന; ചിത്രം പങ്കുവെച്ച് താരം

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനു പിറകെ മകൾ അഹാനയും ഇഷാനിയും ഹൻസികയുമെല്ലാം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ‘ലൂക്ക’ എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

തന്റെ സഹോദരിമാരിൽ ഏറ്റവും അടുപ്പം ഹൻസികയോടാണെന്ന് അഹാന പല അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. അനിയത്തിക്കൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ അഹാന. ചിത്രങ്ങൾക്ക് അഹാന നൽകിയ ക്യാപ്ഷനാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നീയില്ലാത്ത ജീവിതം ചീസില്ലാത്ത പിസ പോലെയെന്നാണ് അഹാന കുറിച്ചത്.

ഹൻസുവിനോടുള്ള അഹാനയുടെ സ്നേഹം എത്രത്തോളമാണെന്ന് താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നോക്കിയാൽ മതിയാകും. ഹൻസികയുടെ ജന്മദിനത്തിൽ അനിയത്തിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള അഹാന പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു

“എന്റെ ഹൃദയമിടിപ്പിന് പതിനാറാം ജന്മദിനാശംസകൾ. ഞാൻ നിന്നെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്, എല്ലാവർക്കും അത് അറിയാം. നീയെന്റെ പാവക്കുട്ടിയാണ്, എന്റെ പ്രിയപ്പെട്ടവൾ, എന്റെ കുഞ്ഞ്, എന്റെ സുന്ദരി, എന്റെ സന്തോഷം, എന്റെ ആശ്വാസം, അതിലുമേറെ. നീയെന്നെ വളരെയധികം ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു, എനിക്കറിയാം നീയൊരു സ്പെഷൽ വ്യക്തിയാണെന്ന്, എപ്പോഴും അതെ. ഞാൻ നിന്നെ സ്നേഹിക്കുന്നു കുഞ്ഞേ, എന്തുതന്നെ സംഭവിച്ചാലും നിനക്ക് ഞാനുണ്ട്. ജന്മദിനാശംസകൾ,” അഹാന കുറിച്ചു.

More in Social Media

Trending

Recent

To Top