Connect with us

കേക്കിൽ ഒളിപ്പിച്ച ആ സർപ്രൈസ് ! ചിലവാക്കിയത് ലക്ഷങ്ങൾ, കാമുകിയ്ക്കായി ആകാശത്ത് നടത്തിയത് കണ്ടോ? കണ്ണ് തള്ളും! പിറന്നാൾ പൊളിച്ചടുക്കി

Social Media

കേക്കിൽ ഒളിപ്പിച്ച ആ സർപ്രൈസ് ! ചിലവാക്കിയത് ലക്ഷങ്ങൾ, കാമുകിയ്ക്കായി ആകാശത്ത് നടത്തിയത് കണ്ടോ? കണ്ണ് തള്ളും! പിറന്നാൾ പൊളിച്ചടുക്കി

കേക്കിൽ ഒളിപ്പിച്ച ആ സർപ്രൈസ് ! ചിലവാക്കിയത് ലക്ഷങ്ങൾ, കാമുകിയ്ക്കായി ആകാശത്ത് നടത്തിയത് കണ്ടോ? കണ്ണ് തള്ളും! പിറന്നാൾ പൊളിച്ചടുക്കി

1984 നവംബർ 18 ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര, ഇന്ന് തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്തൊരു സാന്നിധ്യമാണ്. മലയാളത്തിൽ നിന്നും തമിഴകത്തെത്തിയ ഒട്ടേറെ നടികളുണ്ടെങ്കിലും നയന്‍‌താരയോളം തമിഴകം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.

‘ലേഡി സൂപ്പർ സ്റ്റാർ’ എന്നാണ് തമിഴ് മക്കൾ നയൻതാരയെ വിളിക്കുന്നത്, ഇടയ്ക്ക് സ്നേഹത്തോടെ ‘നയന്‍സ്’ എന്നും. നയൻസിന്റെ അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമാണ് താരത്തിന്റെ ഈ ജനപ്രീതിയ്ക്കടിസ്ഥാനം.

നയൻതാര ഇന്ന് തന്റെ 37-ാം ജന്മദിനം ആഘോഷിക്കുകയാണ് . പിറന്നാൾ ദിനത്തിൽ നയൻതാരയ്ക്കായി കാമുകൻ വിഘ്നേഷ് ഒരുക്കിയ സർപ്രൈസ് പിറന്നാൾ പാർട്ടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

നയൻതാരയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് വിഘ്നേഷ് ഒരു കുറിപ്പും ഷെയർ ചെയ്തിട്ടുണ്ട്. “ജന്മദിനാശംസകൾ കൺമണി, തങ്കമേ, എന്റെ എല്ലാമേ…. നിന്റെ കൂടെയുള്ള ജീവിതം നിറയെ സന്തോഷവും അടുപ്പവും പൂർണതയും നിറഞ്ഞതാണ്. ദൈവം നിന്നെ എന്നെന്നും ഇത്ര മനോഹരിയായി നിലനിർത്തട്ടെ,” എന്നാണ് വിഘ്നേഷ് കുറിച്ചത്

ജന്മദിനാഘോഷ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും വിഘ്നേശ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നയൻ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളിലൊരുക്കിയ കേക്കും ആകാശത്ത് വർണക്കാഴ്ച്ചകളൊരുക്കിയ വെടിക്കെട്ടും വിഘ്നേശ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. വിഘ്നേശിനെ നെഞ്ചോട് ചേർത്ത് പിടിച്ച് സ്നേഹം പങ്കിട്ടശേഷമായിരുന്നു നയൻതാര കേക്ക് മുറിച്ചത്

ആരാധകർ ഏറെ കാത്തിരിക്കുന്ന താരവിവാഹമാണ് വിഘ്നേശിന്റെയും നയൻതാരയുടെയും. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയൻതാര നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിവാഹം ഈ വർഷം തന്നെ നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതിനിടെ രസകരമായ ഒരു വാർത്തയും പുറത്ത് വന്നിരുന്നു.
ജ്യോതിഷപ്രകാരമുള്ള ദോഷങ്ങൾ പരിഹരിക്കാൻ നയൻതാര വിവാഹത്തിന് മുൻപെ മരത്തെ വരണ്യമാല്യം അണിയിക്കുമെന്നാണ് അഭ്യൂഹങ്ങൾ. നയൻതാരയ്ക്ക് ജാതകദോഷമുണ്ടെന്നും ജ്യോതിഷിയുടെ നിർദേശപ്രകാരണമാണ് ഇത് ചെയ്യുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

2011 ൽ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയൻതാര തിരിച്ചു വന്നത് 2015 ൽ വിഘ്നേഷ് ഒരുക്കിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്നേഷിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിഘ്നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.

കാത്തു വാക്കുള രണ്ടു കാതൽ ആണ് വിഘ്നേശ് ശിവന്റെ പുതിയ പ്രോജക്ട്. വിജയ് സേതുപതി, നയൻതാര, സമാന്ത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ ഒരുക്കുന്ന ഗോൾഡ്, അറ്റ്ലി–ഷാരൂഖ് ഖാൻ ചിത്രം ലയൺ എന്നിങ്ങനെ വമ്പൻ സിനിമകളാണ് നയൻതാരയുടെ പുതിയ പ്രോജ്ക്ടുകള്‍.

More in Social Media

Trending

Recent

To Top