വീട്ടില്‍ വന്ന് കഴിഞ്ഞാല്‍ പിന്നെ നൂറുകൂട്ടം പണികളാണ്… ഇങ്ങനെ ഓരോരോ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു മനസ്സുഖമുണ്ടല്ലോ.. അതൊരു ഒന്നൊന്നര ഫീല്‍ ആണ് മച്ചാന്മാരെ… ജിഷിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ജിഷിൻ മോഹൻ. വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിന്റെ ഒരു വീഡിയോ ചിരി പടർത്തുകയാണ്. വീട്ടില്‍ വന്നാല്‍ നൂറുകൂട്ടം പണികളാണ് എന്നുപറഞ്ഞാണ് ജിഷിന് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തീപ്പൊരി ഡയലോഗുമായി സ്ക്രീനിലെത്തുന്ന വില്ലൻറെ മറ്റൊരു മുഖമാണ് വീഡിയോയിലുള്ളത്.
തലയില്‍ ഒരു ചാക്കിന്റെ കെട്ടുമായാണ് വീഡിയോയില്‍ ജിഷിന് ഉള്ളത്. ജിഷിന് റേഷന്‍കടയില്‍ പോയിവരുമ്പോള്‍ വീട്ടിനുള്ളില്‍ നിന്നും എടുത്ത വീഡിയോ പങ്കുവച്ചത് ജിഷിന് തന്നെയാണ്. കണ്ണൂരില്‍ അമ്മയുടെ അടുക്കലെത്തിയാല്‍ വീട്ടിലെ പണികള്‍ ചെയ്യാന്‍ രസമാണെന്നും, അമ്മ പല പണികളും ഏല്‍പ്പിക്കും എന്നെല്ലാമാണ് വീഡിയോയ്ക്കൊപ്പമുള്ള രസകരമായ കുറിപ്പില്‍ ജിഷിന് പറയുന്നത്.
”വീട്ടില്‍ വന്ന് കഴിഞ്ഞാല്‍ പിന്നെ നൂറുകൂട്ടം പണികളാണ്. റേഷന്‍ കടയില്‍ പോകണം, അരി പൊടിപ്പിക്കാന്‍ മില്ലില്‍ പോകണം, സീലിംഗ് ഫാന്‍ വൃത്തിയാക്കണം, തേങ്ങ പൊതിക്കണം, അഴ കെട്ടിക്കൊടുക്കണം, വാട്ടര്‍ ടാങ്ക് ക്ലീന്‍ ചെയ്യണം, കരമടക്കാന്‍ പോകണം, അങ്ങനെ ഒരുപാട് ജോലികള്‍. എല്ലാവരും ചെയ്യുന്ന കാര്യങ്ങളൊക്കെ തന്നെയാണിതെന്ന് അറിയാം. എങ്കിലും എനിക്ക് കണ്ണൂരില്‍ അമ്മയുടെ അടുക്കല്‍ വരുമ്പോഴേ ഇതൊക്കെ ചെയ്യാന്‍ സാധിക്കാറുള്ളു. ഇങ്ങനെ ഓരോരോ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു മനസ്സുഖമുണ്ടല്ലോ.. അതൊരു ഒന്നൊന്നര ഫീല്‍ ആണ് മച്ചാന്മാരെ.” എന്നാണ് ജിഷിന് കുറിച്ചത്.
ടെലിവിഷന്‍ പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരമായ വരദയെയാണ് ജിഷിന് ജീവിത പങ്കാളിയാക്കിയത്. . സീ കേരളം ചാനലിലെ അമ്മ മകള്‍ എന്ന പരമ്പരയിലാണ് ജിഷിന് ഇപ്പോള്‍ അഭിനയിക്കുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...