Malayalam
താങ്കൾ ലോകത്തിന്റെ മറ്റൊരു കോണിലാണെന്ന് ഞാൻ സങ്കൽപ്പിച്ചു, ഇപ്പോൾ, താങ്കളുടെ അടുത്ത് രണ്ടടി അകലത്തിൽ ഞാൻ… ഇതൊരു സ്വപ്നസമാനമായ അനുഭവമാണ്; സായ് പല്ലവി
താങ്കൾ ലോകത്തിന്റെ മറ്റൊരു കോണിലാണെന്ന് ഞാൻ സങ്കൽപ്പിച്ചു, ഇപ്പോൾ, താങ്കളുടെ അടുത്ത് രണ്ടടി അകലത്തിൽ ഞാൻ… ഇതൊരു സ്വപ്നസമാനമായ അനുഭവമാണ്; സായ് പല്ലവി
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത 2015ല്‍ പുറത്തിറങ്ങിയ ‘പ്രേമ’ത്തിലെ ‘മലര്‍’ എന്ന കഥാപാത്രം ഇന്നും ആരാധക ഹൃദയങ്ങില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
മലയാളത്തിലൂടെ സിനിമാ രംഗത്തെത്തിയ സായ് പല്ലവി തമിഴിലും തെലുങ്കിലുമൊക്കെയായി ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളാണ് സായ് പല്ലവി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്.
എന്നും ഏറെ ആരാധനയോടെ നോക്കി കണ്ട തന്റെ പ്രിയതാരത്തെ അടുത്തു കണ്ട സന്തോഷത്തിൽ സായ് പല്ലവി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സായിയുടെ ഇഷ്ടതാരം മറ്റാരുമല്ല, സാക്ഷാൽ ആമിർ ഖാൻ ആണ്.
സായ് പല്ലവി നായികയാവുന്ന പുതിയ ചിത്രം ‘ലവ് സ്റ്റോറി’യുടെ പ്രീ റിലീസ് ഇവന്റിനായി ഹൈദരാബാദിൽ എത്തിയതായിരുന്നു ആമിർ ഖാൻ. ചിരഞ്ജീവിയും അതിഥിയായി എത്തിയിരുന്നു. കുട്ടിക്കാലം മുതൽ തന്നെ അത്ഭുതപ്പെടുത്തുകയും പ്രചോദനമാവുകയും ചെയ്ത നടനാണ് ആമിർ ഖാനെന്നാണ് വേദിയിൽ വച്ച് സായ് പല്ലവി വെളിപ്പെടുത്തിയിരിക്കുന്നത്.
“ആമിർ സാർ, സ്വപ്നം സത്യമായ നിമിഷമാണ് ഇതെന്ന് എനിക്ക് പറയാനാവില്ല. കാരണം ഇത്തരമൊരു നിമിഷം ഞാൻ സങ്കൽപ്പിച്ചിട്ടു കൂടിയില്ല, ഇത് സാധ്യമാവുമെന്നും കരുതിയിരുന്നില്ല. താങ്കൾ ലോകത്തിന്റെ മറ്റൊരു കോണിലാണെന്ന് ഞാൻ സങ്കൽപ്പിച്ചു. ഇപ്പോൾ, താങ്കളുടെ അടുത്ത് രണ്ടടി അകലത്തിൽ ഞാൻ. ഇതൊരു സ്വപ്നസമാനമായ അനുഭവമാണ്.”
“താങ്കളെ കുറിച്ച് ഞാൻ നിരവധി കഥകൾ കേട്ടിട്ടുണ്ട്. നിങ്ങളെത്ര മാത്രം അച്ചടക്കമുള്ള വ്യക്തിയാണ്, എങ്ങനെയാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത് എന്നിങ്ങനെ ഒരു പാട് കഥകൾ. താങ്കൾ എന്നെ ഒരുപാട് പ്രചോദിപ്പിച്ച ഒരു വ്യക്തിയാണ്,” സായ് പല്ലവി പറഞ്ഞു. സായ് പല്ലവിയുടെ വാക്കുകൾ കൗതുകത്തോടെ കേട്ടിരിക്കുന്ന ആമിർ ഖാനെയും വീഡിയോയിൽ കാണാം.