Actress
അല്‍ഫോണ്‍സ് പുത്രൻ നൽകിയ ഉപദേശം ഇതായിരുന്നു, അടുത്ത സിനിമയിൽ നേരെ തിരിച്ചാണ് സംഭവിച്ചത്; തുറന്ന് പറഞ്ഞ് സായ് പല്ലവി
അല്‍ഫോണ്‍സ് പുത്രൻ നൽകിയ ഉപദേശം ഇതായിരുന്നു, അടുത്ത സിനിമയിൽ നേരെ തിരിച്ചാണ് സംഭവിച്ചത്; തുറന്ന് പറഞ്ഞ് സായ് പല്ലവി
അല്‍ഫോണ്‍സ് പുത്രനെക്കുറിച്ച് മനസ്സുതുറന്ന് നടി സായി പല്ലവി. ഒരു ബുക്കിലെഴിതി വെച്ചിരിക്കുന്നത് പോലെ ചിട്ടയോടെ ചെയ്യുന്ന രീതിയല്ല അദ്ദേഹത്തിന്റേത്. ആ സമയത്ത് അദ്ദേഹത്തിന് പ്രചോദനം നല്‍കുന്നത് എന്താണോ അതിന്റെ പിന്നാലെയാണ് പോകുന്നത്. ഒരു ചിത്രശലഭത്തെ കണ്ടു, അതിന്റെ പിറകെ പോയി. ഒരു കുട്ടിയെ പോലെയാണ്. പ്രകൃതിയുമായി ആശയവിനിമയം നടത്തുന്ന ഒരു ഘടകം അദ്ദേഹത്തിലുണ്ട്. അദ്ദേഹത്തിന്റെ ചുറ്റുപാടും നടക്കുന്നതിനെ സ്വീകരിക്കുകയും അതിനെ വരച്ചുകാട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നയാളാണ് അദ്ദേഹം.
ഞങ്ങള്‍ ആദ്യം പരിചയപ്പെടുമ്പോ എന്നോട് പാടാനും കരയാനും ഒക്കെ ആവശ്യപ്പെട്ടു. ആ സമയത്ത് വളരെയധികം സമ്മര്‍ദ്ദത്തിലായിരുന്നു. ഇതിന് മുമ്പ് അഭിനയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി, ഒരു തുള്ളി കണ്ണുനീര്‍ വരുത്തി. അപ്പോള്‍ അദ്ദേഹം പറഞ്ഞു,
ഒരു സ്വകാര്യ ഉപദേശം തരാം, സിനമയില്‍ ഒരിക്കലും കരയാന്‍ പാടില്ല,’ എന്നായിരുന്നു അത്. പക്ഷെ എന്റെ അടുത്ത സിനിമയില്‍ (കലി) നേരെ തിരിച്ചാണ് സംഭലവിച്ചത്. ഒരുപാട് കരയേണ്ടി വന്നു. അദ്ദേഹം വിചാരിച്ചിട്ടുണ്ടാവും അദ്ദേഹത്തിന്റെ ഉപദേശം ഞാന്‍ സ്വീകരിച്ചിട്ടില്ലന്ന്. സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.
അല്‍ഫോണ്‍സ് പുത്രന്റെ ‘പ്രേമം’ എന്ന് സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സായി പല്ലവി