Connect with us

വൃദ്ധയായി സായ് പല്ലവി, മണിക്കൂറുകൾക്കൊടുവിൽ അമ്പരപ്പിക്കുന്ന മേക്കോവറുമായി നടി; വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

Social Media

സിനിമയിലെകഥാപാത്രത്തിന് വേണ്ടി വൃദ്ധവേഷത്തിലെത്തിയ സായി പല്ലവിയുടെ മേക്കപ്പ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ​ശ്യാം സിംഗ റോയ് എന്ന ചിത്രത്തിലാണ് താരം വൃദ്ധയായ ഗെറ്റപ്പില്‍ എത്തിയത്. ഈ ലുക്ക് ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. മണിക്കൂറുകള്‍ എടുത്താണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുമാര്‍ സായ്‌യുടെ രൂപത്തില്‍ മാറ്റം വരുത്തിയത്.

ഡിസംബര്‍ 24ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. നാനി നായകനായ ചിത്രത്തില്‍ കൃതി ഷെട്ടി, മെഡോണ സെബാസ്റ്റിയന്‍ എന്നിവരാണ് മറ്റ് രണ്ട് നായികമാര്‍. സത്യദേവ് ജംഗയുടെ യഥാര്‍ത്ഥ ജീവിത കഥയാണ് ശ്യാം സിംഗ റോയ്. രാഹുല്‍ സംകൃതന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.

ശ്യാം സിംഗ റോയ് ആരാധകര്‍ക്കൊപ്പം കണ്ടുമടങ്ങിയ സായ് പല്ലവിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പര്‍ദ്ദ ധരിച്ചാണ് താരം തിയേറ്ററില്‍ എത്തിയത്. ഹൈദരാബാദിലെ ശ്രിരാമുലു തീയേറ്ററില്‍ സെക്കന്റ് ഷോയ്ക്കാണ് സായ് എത്തിയിരുന്നത്.

More in Social Media

Trending