ഫാം ഹൗസില്‍ നിന്നും പകര്‍ത്തിയ ചിത്രവുമായി ചാക്കോച്ചൻ; കമന്റുമായി ജയസൂര്യ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കുഞ്ചാക്കോ ബോബന്‍ ഫാം ഹൗസില്‍ നിന്നും പകര്‍ത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഗോട്‌സ് ഓണ്‍ കണ്‍ട്രി, ഫാം ഹൗസ് ഡയറീസ് എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു തള്ള ആടും രണ്ട് കുഞ്ഞാടുകളുമാണ് ചിത്രത്തിലുള്ളത്.
ഇതിന് പിന്നാലെ ജയസൂര്യയും രമേഷ് പിഷാരടിയും കമന്റുകളുമായെത്തി. ”ഈ കണ്‍ട്രി എന്ന് ഉദ്ദേശിച്ചത് നിന്നെയാണോ? അല്ലേടാ… നിന്നെ… എന്ന കോമഡി സ്വീകരിക്കുന്നതല്ല” എന്നാണ് ജയസൂര്യയുടെ കമന്റ്. പിന്നാലെ എത്തിയ രമേഷ് പിഷാരടി ”ആട് 3 ചിത്രം പുറത്തുവിട്ട് ചാക്കോച്ചന്‍” എന്നായി.
ഇതോടെ ജയസൂര്യയെ ടാഗ് ചെയ്ത് ”പിഷാരടി പറഞ്ഞ പോല… ആട് 3!!” എന്നാണ് കുഞ്ചാക്കോ ബോബന്‍ ഇരുവരുമര്‍ക്കുള്ള മറുപടിയായി കുറിച്ചിരിക്കുന്നത്. ജയസൂര്യയുടെ കോമഡി ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നാണ് ആട്. സിനിമയുടെ മൂന്നാം ഭാഗമായി ആട് 3 എത്തുമെന്നും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, സണ്ണി, ജോണ്‍ ലൂഥര്‍, രാമ സേതു, കത്തനാര്‍, മേരി ആവാസ് സുനോ, ഈശോ, ടര്‍ബോ പീറ്റര്‍ എന്നിവയാണ് താരത്തിന്റെതായി പ്രഖ്യാപിച്ചിട്ടുള്ള ചിത്രങ്ങള്‍.
