ഗായിക അമൃത സുരേഷും മുന്‍ ഭര്‍ത്താവ് നടന് ബാലയും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്. ഇവരുടെ മകള്‍ അവന്തികയ്ക്ക് കോവിഡ് ആണെന്ന് ആരോപിച്ച് ബാല രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങളെ തള്ളി അമൃതയും എത്തി.
ആദ്യമായാണ് അമൃത സ്വാകര്യ ജീവിതത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ മനസു തുറക്കുന്നത്. അമൃതയ്ക്ക് സുഹൃത്തുക്കളില്‍ നിന്നും ആരാധകരില്‍ നിന്നും പിന്തുണയും ലഭിച്ചിരുന്നു.
ഇപ്പോൾ ഇതാ അമൃതയുടെ പുതിയ പോസ്റ്റ് ചർച്ചയാവുകയാണ്. കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞാണ് അമൃതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി… എല്ലാവരോടും നന്ദി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.. ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്. നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു. എല്ലാവര്ക്കും ഒത്തിരി നന്ദി” എന്നാണ് അമൃത തന്റെ ചിത്രം പങ്കുവച്ച് കുറിച്ചത്.
അതേസമയം, താന്‍ വിളിച്ച് ചോദിച്ചപ്പോള്‍ അമൃത മറുപടി പറയാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് എല്ലാം കാരണമായത് എന്നാണ് ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കിയത്. ആദ്യമേ തനിക്ക് ഉത്തരം തന്നിരുന്നുവെങ്കില്‍ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ല എന്ന് ബാല പറയുന്നു.
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...