Connect with us

‘അടിയേ കൊള്ളുതേ’ ആർക്കാണ് ഇത്ര കൊള്ളുന്നത് ? ഈ വിവരക്കേട് അവസാനിപ്പിക്കണം; ഇത് ക്രിട്ടിസിസം അല്ല വ്യക്തമായ സൈബർ ബുള്ളിയിങ് ആണ് !

Malayalam

‘അടിയേ കൊള്ളുതേ’ ആർക്കാണ് ഇത്ര കൊള്ളുന്നത് ? ഈ വിവരക്കേട് അവസാനിപ്പിക്കണം; ഇത് ക്രിട്ടിസിസം അല്ല വ്യക്തമായ സൈബർ ബുള്ളിയിങ് ആണ് !

‘അടിയേ കൊള്ളുതേ’ ആർക്കാണ് ഇത്ര കൊള്ളുന്നത് ? ഈ വിവരക്കേട് അവസാനിപ്പിക്കണം; ഇത് ക്രിട്ടിസിസം അല്ല വ്യക്തമായ സൈബർ ബുള്ളിയിങ് ആണ് !

ലോകം ഇതുവരെ കാണാത്ത മഹാമാരിയോടു പൊരുതി വീട്ടിലിരിക്കുന്ന ഈ കാലത്ത് സോഷ്യൽമീഡിയ തന്നെയായിരുന്നു മിക്കവരുടെയും പ്രധാന വിനോദമാർഗം. ഫെയ്സ്ബുക്ക് ലൈവുകളും വൈറൽ വീഡിയോകളും കണ്ടുേ കേട്ടും ആസ്വദിച്ചും ദിവസങ്ങൾ കഴിച്ചുകൂട്ടിയ നമ്മുടെ ഫോണുകളിലേയ്ക്ക് പെട്ടെന്നാണ് ഒരു പെൺകുട്ടിയുടെ പാട്ടു വീഡിയോ വന്നത്. ഒരു ഉക്കുലേലേ പിടിച്ച് അറിയാവുന്ന തരം സംഗീതമെല്ലാം കാച്ചിക്കുറുക്കി, ഫ്യൂഷൻ രൂപത്തിലാക്കി പാടുന്ന പെൺകുട്ടിയെ സാക്ഷാൽ അമിതാഭ് ബച്ചനു വരെ ഇഷ്ടപ്പെട്ടു. ഇന്ത്യ ഒട്ടാകെ ഏറ്റെടുത്ത പാട്ടും പാട്ടുകാരിയുമായിരുന്നു ആര്യ.

എന്നാൽ, ചില മലയാളികളുടെ പൊതു സ്വഭാവം ഇവിടെയും ഉണ്ടായി.. പ്രശംസിച്ച് വാനോളം ഉയർത്തിയിട്ട്.. പെട്ടന്ന് തന്നെ തള്ളി താഴെ ഇടുക. ‘ അടിയേ കൊള്ളുതേ’ എന്ന ഗാനം ആലപിച്ചതിന് പിന്നാലെയാണ് ആര്യയ്ക്ക് വിമർശനങ്ങളും ട്രോളുകളും ഏറ്റു വാങ്ങേണ്ടി വന്നത്. വ്യത്യസ്തമാർന്ന ഒരു പിടി നല്ല സംഗീത നിമിഷം ആസ്വദിക്കാൻ ആര്യയുടെ പാട്ടിലൂടെ സാധിച്ചിരുന്നു എന്നുപോലും ഓർക്കാതെ ഒരു കലാകാരിയെ ഇത്രയേറെ വിമര്ശിക്കേണ്ടതുണ്ടോ?

ഒരു കലാ സൃഷ്ടി എത്തരത്തിലായാലും ഒരു കലാകാരന്റെ സൃഷ്ടി തന്നെയാണ്. ശൂന്യതയിൽ നിന്നുമാണ് ഒരു കലാരൂപം ഉണ്ടാകുന്നത്. അപ്പോൾ സാധാരണ സൃഷ്ടാവാകുന്നത് ദൈവമാണെങ്കിൽ ഒരു കലാകാരനേയും ദൈവമാക്കാം. ഇനി അത്തരത്തിൽ ഒന്നും വിലമതിച്ചില്ലങ്കിലും വെറും നിന്ദിക്കൽ അത് അത്ര ശരിയായി തോന്നുന്നില്ല..

അതേസമയം ആര്യയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നവരും കുറവൊന്നുമില്ല. അത്തരത്തിൽ ആര്യയെ പിന്തുണച്ചു കൊണ്ടുള്ള അനന്തു സോമൻ ശോഭനയുടെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.
അനന്ദുവിന്റെ കുറിപ്പ് വായിക്കം…

‘ആര്യ ദയാലിനെ ആദ്യമായി കേൾക്കുന്നതും ശ്രദ്ധിക്കുന്നതും 2016ൽ ആണ്. അന്നവർ “സഖാവ്” എന്നൊരു കവിത വളരെ മനോഹരമായി പാടുകയുണ്ടായി. വലിയ ക്ലാരിറ്റിയില്ലാത്ത ആ വിഡിയോ അടുത്ത കാലം വരെ ഫോണിൽ ഉണ്ടായിരുന്നു. അവരുടെ ആലാപനത്തിന്റെ ഭംഗി കൊണ്ടോ ആ കവിതയുടെയും സൗന്ദര്യം കൊണ്ടോ കേരളം മുഴുവൻ ആ കവിത കേട്ടു.

ക്ലാസ്സ്‌മേറ്റ്സ് സിനിമയിൽ “എന്റെ ഖൽബിലെ” എന്ന ഗാനം മുരളി പാടുന്നതിനു മുമ്പ് അവൻ പറയുന്നുണ്ട് സ്വന്തമായി ടൂൺ കൊടുത്താണ് അത് പാടുന്നതെന്നു. നമുക്ക് ഇഷ്ടമുള്ള പോലെ പാട്ടുകൾ പാടുന്നതിൽ ഒരു തെറ്റുമില്ല ആരെയും നിർബന്ധിച്ചു അത് കേൾപ്പിക്കാത്ത പക്ഷം. ഒരു സംഗീതം അത് കേൾക്കുന്ന എല്ലാവരെയും ഒരുപോലെ ആനന്ദത്തിൽ ആറാട്ടണമെന്നില്ല അങ്ങനെ ഒരു വാശിയും പിടിക്കാനും പാടില്ല. ഭക്ഷണം പോലെ തന്നെയാണ് ചിലരുടെ എരിവിന്റെയും പുളിയുടെയും അളവല്ല മറ്റൊരാൾക്ക്‌, അത് ആളുകൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും.

നിങ്ങൾക്ക് ഒരാളുടെ പാട്ട് അല്ലെങ്കിൽ അയാൾ പാടുന്ന രീതി ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതെ ഇരിക്കാം… അത് സ്വാഭാവികമാണ്. ഇഷ്ടപ്പെട്ടാൽ ലൈക്‌ ചെയ്യാനും ഇഷ്ടപ്പെട്ടില്ലങ്കിൽ ഡിസ്‌ലൈക്ക് ചെയ്യുവാനും ഇഷ്ടപ്പെട്ടില്ല എന്ന് പറയുവാനും സ്വാതന്ത്ര്യം ഉണ്ട്‌ പക്ഷെ ഇഷ്ടപ്പെട്ടില്ല എന്ന കാരണം കൊണ്ട് ആ പാടിയ ആളെ വ്യക്തിഹത്യ ചെയ്യുന്നതും “എയറിൽ” കയറ്റുന്നതും ശെരിയല്ല. ആര്യ അവസാനം പാടിയ പാട്ട് ലോകത്തിൽ ഉള്ള ഒരു മനുഷ്യന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന ഒന്നല്ല.

ഒരു രാഷ്ട്രീയ ശെരികേടും ഇല്ലാത്ത ഒരു കാര്യത്തിൽ ഒരാളെ അയാൾ പാടിയ പാട്ടിന്റെ പേരിൽ ആക്രമിക്കുന്നത് cyber bullying അത്രത്തോളം normalised ആയതു കൊണ്ടാണ്.യഥാർഥ സംഗീതപ്രേമികൾ ഞങ്ങളാണ് ഇവൾ സംഗീതത്തെ കൊല്ലുന്നു എന്ന് പറയാൻ മറ്റു കുറച്ചുപേരും. നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾ അവരുടെ പാട്ടു കേൾക്കേണ്ട.

ഒരു ആയുസ്സിൽ കേട്ടു തീർക്കാൻ പറ്റാത്ത അത്രയും പാട്ടുകൾ ലോകത്ത് ഉണ്ട്‌ അതൊക്കെ കേൾക്കു അല്ലാതെ ഒരു കലാകാരിയെ എയറിൽ കേറ്റുന്ന വിവരക്കേട് അവസാനിപ്പിക്കണം. ഒരു healthy criticism വും വ്യക്തിഹത്യയും തമ്മിൽ ആനയും ഉറുമ്പും പോലെ വ്യത്യാസം ഉണ്ട്‌.ആര്യ ഒരു talented singer ആണെന്നാണ് മുമ്പും അഭിപ്രായം ഇപ്പോഴും അഭിപ്രായം. അവർക്ക് ഇഷ്ടമുള്ള രീതിയിൽ അവർ പാടട്ടെ’. എന്നവസാനിക്കുന്നു അനന്ദുവിന്റെ കുറിപ്പ്.

കർണാടക സംഗീതം മാത്രമാണ് ശാസ്ത്രീയമായി ആര്യ ദയാൽ പഠിച്ചിട്ടുള്ളത്. കണ്ണൂർ തന്നെയുള്ള വസുമതി ടീച്ചറാണ് ആദ്യത്തെ ഗുരു. ജയശ്രീ രാജീവിനു കീഴിലും അഭ്യസിച്ചിട്ടുണ്ട് . കോവൈ എസ് ആർ കൃഷ്ണമൂർത്തി സാറിന്റെ കീഴിലും പഠിച്ചു. വ്യത്യസ്തത ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാനാകുന്നതൊക്കെ ആര്യ തന്നുകഴിഞ്ഞിട്ടുണ്ട്. ഡിസ്റ്പ്റ്റിവ് ആവുക എന്നുള്ളത് ഏത് മേഖലയിലും നല്ലതുതന്നെയാണ്…

about arya dhayal

More in Malayalam

Trending

Recent

To Top