Malayalam
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ; ലാലേട്ടന്റെ ആദ്യ ചിത്രത്തിൻറെ രണ്ടാം ഭാഗം? ; ഫാസില്‍ മനസ് തുറക്കുന്നു…!
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ; ലാലേട്ടന്റെ ആദ്യ ചിത്രത്തിൻറെ രണ്ടാം ഭാഗം? ; ഫാസില്‍ മനസ് തുറക്കുന്നു…!
1980 ഡിസംബർ 25നു പുറത്തിറങ്ങിയ സിനിമയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ഫാസിലിന്റേയും മോഹന്‍ലാലിന്റേയും കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രം കൂടിയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ചിത്രം റിലീസ് ചെയ്ത് 40 വര്‍ഷം പിന്നിട്ടെങ്കിലും ഇന്നും ചിത്രം മലയാളികളുടെ മനസിലുണ്ട്.
പുതുമുഖങ്ങളെ വെച്ച് സംവിധാനം ചെയ്ത സിനിമ ശരിക്കും അന്ന് ഒരു പരീക്ഷണമായിരുന്നു. തുടക്കത്തില്‍ തണുപ്പന്‍ പ്രതികരണം ലഭിച്ച ചിത്രം എന്നാല്‍ ദിവങ്ങള്‍ക്കുള്ളില്‍ തന്നെ ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റായി മാറി.
അതേസമയം , മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ കഥ അന്നായതു കൊണ്ട് വര്‍ക്ക് ഔട്ട് ആയതാണെന്നും ചിത്രത്തിലെ പ്രഭ എന്ന കഥാപാത്രത്തെ ഇന്നത്തെ ജനങ്ങള്‍ ഏറ്റെടുക്കില്ലെന്നും പറയുകയാണ് ഫാസില്‍. ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖത്തിലായിരുന്നു ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതിനെ കുറിച്ച് ഫാസില്‍ മനസ് തുറന്നത്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ നമ്മള്‍ പരിപൂര്‍ണമായ സിനിമാ സങ്കല്‍പ്പം ഉണ്ടെങ്കില്‍ ചെയ്യുമായിരുന്നില്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ഒരു യുവതിയും യുവാവും പ്രേമിച്ചും പാട്ടുപാടിയും ജീവിതം ഇങ്ങനെ ത്രില്ലായിപ്പോകുമ്പോള്‍ പെട്ടെന്നൊരു ദിവസം അറിയുകയാണ് അവള്‍ വിവാഹിതയാണെന്നും അവള്‍ക്ക് ഒരു ഭര്‍ത്താവുണ്ടെന്നും.
അത് ആ പെണ്ണിനോട് ഒരു വെറുപ്പ് ഉണ്ടാക്കുമെന്നും ആ കഥാപാത്രം പിന്നെ നില്‍ക്കില്ലെന്നുമുള്ള ഒരഭിപ്രായമാണ് പിന്നീട് വരുന്നത്. അന്നങ്ങനെ പറയാന്‍ ആരുമില്ലാഞ്ഞതുകൊണ്ട് അത് വര്‍ക്കൗട്ടായി. ഇന്ന് പ്രഭ എന്നൊരു കഥാപാത്രത്തെ ഇട്ടാല്‍ വെടിതീര്‍ന്നു. അവള്‍ കള്ളം പറഞ്ഞില്ലേയെന്ന് ജനം കരുതും.
പൂര്‍ണിമ ജയറാമിന്റെ കഥാപാത്രത്തെ അന്ന് ആരും ചോദ്യം ചെയ്യാത്തതു കൊണ്ടും സിനിമയോടുള്ള അഭിനിവേശം കൊണ്ടും അത് ആ കാലത്ത് വിജയിച്ചു. പിന്നെ ചില സിനിമകള്‍ക്ക് കാസ്റ്റിംഗ് വളരെ പ്രാധാന്യമുള്ളതാണ്.
ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ ഒരു പെണ്ണിന് വേണ്ടിയാണ് മോഹന്‍ലാലും മമ്മൂട്ടിയും പരസ്പരം പിച്ചുകയും മാന്തുകയും ചെയ്യുന്നത്. ജൂഹി ചൗള അഭിനയിച്ചത് കൊണ്ടാണ് സിനിമ വിജയിച്ചത്.
ഉര്‍വശിയോ ശോഭനയോ ആയിരുന്നെങ്കില്‍ ഫലം മറ്റൊന്ന് ആവാന്‍ സാധ്യതയുണ്ടായിരുന്നു. അന്നത്തെക്കാലത്തേക്കാളും ഓഡിയന്‍സ് പള്‍സ് മനസില്‍ കൂടുതലുള്ളതുകൊണ്ട് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ വീണ്ടും എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാവില്ല. പുതുമുഖങ്ങളെ വച്ചുതന്നെ എടുക്കേണ്ട സിനിമയാണ്. ഇന്ന് ചിന്തിച്ചാലും അതേ ഞാന്‍ പറയൂ,’ ഫാസില്‍ പറയുന്നു.
about manjil virinja poovu