Connect with us

അമൃത സുരേഷ് പാപ്പുവിന് ഒരുക്കിയ നിധി; പരിഹസിച്ചവർ ഞെട്ടി!!

Malayalam

അമൃത സുരേഷ് പാപ്പുവിന് ഒരുക്കിയ നിധി; പരിഹസിച്ചവർ ഞെട്ടി!!

അമൃത സുരേഷ് പാപ്പുവിന് ഒരുക്കിയ നിധി; പരിഹസിച്ചവർ ഞെട്ടി!!

റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായികയാണ് അമൃത സുരേഷ്. മ്യൂസിക് ബാന്‍ഡും സ്‌റ്റേജ് ഷോകളുമൊക്കെയായി സജീവമാണ് അമൃത. കഴിഞ്ഞ ദിവസമായിരുന്നു പാപ്പു എന്ന് വിളിക്കുന്ന മകൾ അവന്തികയുടെ പിറന്നാൾ അമൃതയും, സഹോദരിയും അമ്മയും ചേർന്ന് ആഘോഷിച്ചത്. വളരെ വ്യത്യസ്തമായ നിധിവേട്ടയിലൂടെയായിരുന്നു പിറന്നാൾ സമ്മാനം അവന്തികയെ തേടി എത്തിയതും.

ഇതിന്റെ ദൃശ്യങ്ങൾ അമൃതയും, അഭിരാമിയും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇതിനിടെ തങ്ങൾക്ക് നേരിടേണ്ടി വന്ന ചില ദുഃഖങ്ങൾ പങ്കുവയ്ക്കുകയാണ് അമൃതയും സഹോദരി അഭിരാമിയും. അമൃത സുരേഷ് പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും താരമായി നില്‍ക്കുകയാണ് ഇപ്പോള്‍നിൽക്കുമ്പോൾ . അഭിരാമി സുരേഷ് കൊച്ചിയിലെ ഒരു ഫേമസ് കഫേയുടെ ഉടമസ്ഥത കൂടിയാണ്.

‘പിന്നണി ഗായികയായി നോക്കുമ്പോള്‍ എനിക്ക് വളരെ കുറച്ച് ഹിറ്റുകളെ കിട്ടിയിട്ടുള്ളു. എനിക്ക് അതില്‍ മാത്രം ഫോക്കസ് ചെയ്യാനോ അതിലേക്ക് ഇറങ്ങി തിരിക്കാനോ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ എനിക്കൊരുപാട് ഇഷ്യൂസും തടസ്സങ്ങളും ഉണ്ടാക്കാന്‍ ആളുകള്‍ ശ്രമിച്ചിട്ടുണ്ട്. അത്തരക്കാര്‍ വിജയിക്കുകയും ചെയ്തെന്ന് പറയാം.

2007ല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ മുതല്‍ ഇപ്പോള്‍ 2024 വരെ എത്തി നില്‍ക്കുമ്പോഴും അതിജീവിച്ച് വരികയായിരുന്നു. ഇപ്പോഴും ആളുകള്‍ കാണുമ്പോള്‍ ആ പഴയ അമൃതയാണെന്ന് പറയുന്നുണ്ട്. അതില്‍ അഭിമാനമുണ്ട്. ഇനിയിപ്പോള്‍ വിമര്‍ശിക്കുന്നവര്‍ പറയുന്നത് പോലെ വളരെ താഴ്ന്ന നിലയില്‍ നിന്നും വളര്‍ന്ന് വന്നെന്ന് വിചാരിക്കൂ. അത് വലിയ കാര്യമല്ലേ. ഞാനത് അഭിമാനത്തോട് കൂടി പറയും’, അമൃത പറഞ്ഞു.

‘ഞങ്ങളെ പുഷ് ചെയ്യാനോ സംരക്ഷിക്കാനോ ആരും വന്നിട്ടില്ല. ഐഡിയ സ്റ്റാര്‍ സിംഗറിലെ ചേച്ചിയുടെ ആദ്യത്തെ പ്രകടനത്തിന് നല്ല മാര്‍ക്ക് കിട്ടി. പക്ഷേ ഡ്രസ്സിന് മാര്‍ക്ക് കുറവായിരുന്നു. അത് കേട്ട് സുരേഷ് അങ്കിള്‍ വിളിച്ചു. ഇനി അമൃതയ്ക്ക് കോസ്റ്റിയൂമിന്റെ കാര്യത്തില്‍ മാര്‍ക്ക് കുറയില്ലെന്ന് പറഞ്ഞു. അങ്ങനെയാണ് കോസ്റ്റിയൂം അങ്കിള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്.

ഇതിനെ പറ്റി ആളുകള്‍ പറയുന്നത് പണ്ട് തുണിയും മണിയും ഇല്ലാതിരുന്നവരാണെന്നാണ്’, എന്നാണ് അഭിരാമി പറഞ്ഞത്.  അതിനിടെ നടൻ ബാലയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം അമൃതയ്ക്ക് നേരെ സൈബർ ആക്രമണം ശക്തമായിരുന്നു. പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലായപ്പോഴും പ്രണയം പിരിഞ്ഞപ്പോഴുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ കടുത്ത ആക്രമണമാണ് താരം നേരിട്ടത്.

എന്നാൽ ഒരിക്കൽ പോലും ഈ രണ്ട് ബന്ധത്തിലും എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് താൻ ഇതിനെയെല്ലാം നേരിട്ടതെന്നോ അമൃത പറഞ്ഞിട്ടില്ല. ഇപ്പോഴിതാ ഇതിനോടെല്ലാം പ്രതികരിക്കുകയാണ് താരം. കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. തന്റെ മോശം സമയത്തെല്ലാം കുടുംബം ഒപ്പം നിന്നതാണ് തനിക്ക് കരുത്തായതെന്ന് അമൃത പറയുന്നു.

ഞങ്ങൾ കുടുംബം ഒരു മരമാണ്. എന്ത് സംഭവിച്ചാലും അച്ഛനും അമ്മയും അഭിയും എന്റെ കൂടെയുണ്ട്. വിവാദങ്ങൾ ഉണ്ടാകുമ്പോൾ ഇതൊന്നും കാര്യമാക്കാതെ നമ്മൾ ഇരിക്കുമായിരിക്കും. എന്നാൽ മുൻതലമുറയിൽ പെട്ട അച്ഛനും അമ്മയുമൊക്കെ ഈ സമയത്തൊക്കെ വിഷമിച്ചിട്ടുണ്ട്. കമന്റ്സിലൊക്കെ വരുന്നത് വളർത്തുദോഷം എന്ന നിലയിലാണ്.

നമ്മുടെ പ്രശ്നങ്ങളും നമ്മൾ അനുഭവിച്ചതും ജീവിതത്തിൽ കണ്ട കാര്യങ്ങളും ഞങ്ങൾ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഞാൻ ഇനിയും പറയാൻ പോകുന്നില്ല. പക്ഷെ ഇതൊക്കെ ഏറ്റവും നന്നായി അറിയുന്നത് ഞങ്ങളുടെ കുടുംബത്തിന് മാത്രമാണ്. കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുളളത് ഞങ്ങൾ മാത്രമാണ്. മാതാപിതാക്കൾക്കറിയാം എന്താണ് നടന്നിട്ടുള്ളതെന്ന് ആയിരുന്നു അമൃത പ്രതികരിച്ചത്.

പാപ്പു വളർന്ന് വരുന്ന കുട്ടിയാണ്.അവളെ സംബന്ധിച്ച് പലവിധ വിവാദങ്ങളാണ് കേൾക്കുന്നത്. പാപ്പു ഒരിക്കൽ ചോദിച്ചു, മമ്മി എന്തിനാണ് സൈലന്റായി ഇരിക്കുന്നത്, എല്ലാം ലൈവിൽ വന്ന് പറഞ്ഞാൽ പോരെ എന്ന്. ഞാനും ഇരിക്കാം എന്ന്. ആ കുഞ്ഞ് വരെ ഇതിലൂടെയൊക്കെ കടന്ന് പോകുന്നുണ്ട്. ഞാൻ ഇപ്പോൾ എല്ലാത്തിനോടും യൂസ്ഡ് ആയി. സാധാരണ നിലയിൽ കിട്ടുന്ന സെലിബ്രിറ്റി അറ്റാക്ക് അല്ല എനിക്ക് നേരിടേണ്ടി വന്നത്. 14 വർഷമായി ഇതൊക്കെ നേരിടുന്നു. ‍ഞാൻ മാതൃത്വം നന്നായി എൻജോയ് ചെയ്തിട്ടുണ്ട്. പാപ്പു വളരെ മെച്വേഡ് ആയി ചിന്തിക്കുന്ന കുട്ടിയാണ് എന്നും അമൃത പറയുന്നു. 

More in Malayalam

Trending