എല്ലാം മറച്ചുവെച്ച് കോകില; ആ ഡയറി കയ്യോടെ പൊക്കി അമ്മ; പിന്നാലെ പുറത്തുവന്നത് ഞെട്ടിക്കുന്ന രഹസ്യം!!
By
ഇന്ന് രാവിലെയായിരുന്നു നടൻ ബാലയുടെ നാലാം വിവാഹം. തന്റെ അമ്മാവന്റെ മകളായ കോകിലയാണ് ബാലയുടെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു.
രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. 2010 ൽ ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്തു.
ഈ ബന്ധത്തിൽ നടനൊരു മകളുണ്ട്. അമ്മാവന്റെ മകളാണ് താരത്തിന്റെ പുതിയ ഭാര്യ. തമിഴ്നാട്ടുകാരിയാണെന്നും സ്വന്തക്കാരിയായതിനാൽ ഇപ്പോൾ ആത്മവിശ്വാസത്തിലാണെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇത്രയും കാലം ഒരുമിച്ച് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് കോകിലയെ കുറിച്ച് വെളിപ്പെടുത്താതിരുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താനല്ല കോകിലയാണ് എന്നോടുള്ള പ്രണയം മറച്ചുവെച്ചത് എന്നായിരുന്നു ബാലയുടെ വാക്കുകൾ. വിവാഹശേഷമുള്ള ബാലയുടെ ആദ്യ പ്രതികരണം ഇങ്ങനെ
എന്റെ സ്വന്തക്കാരിയാണ്, തമിഴ്നാട്ടുകാരിയാണ്. എനിക്കും തോന്നി ഒരു തുണ വേണമെന്ന്. എന്നെ നോക്കാൻ ഒരു ആൾ വേണമെന്ന്. എന്റെ സ്വന്തം തന്നെയാകുമ്പോൾ എനിക്ക് ആത്മവിശ്വാസം ഉണ്ട്. ഒരു വർഷമായി നല്ല ഭക്ഷണം കിട്ടുന്നുണ്ട്. നന്നായി ഉറങ്ങുന്നുണ്ട്. ആരോഗ്യം നല്ല നിലയിലാണ് പോകുന്നത്. നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കരൾ ശസ്ത്രക്രിയയ്ക്ക് ശേഷം ഇങ്ങനെ തിരിച്ചുവരാൻ എനിക്ക് സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു. ഇപ്പോൾ ഇത്രയും അനുഗ്രഹം ലഭിച്ചതിൽ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. എനിക്ക് മേൽ നിങ്ങളെല്ലാവരും വെച്ചിരിക്കുന്ന വിശ്വാസത്തിന് നന്ദി പറയുകയാണ്.
ഞാനല്ല കോകിലയാണ് എന്നോട് ഉള്ള ഇഷ്ടം കാലങ്ങളായി മറച്ചുവെച്ചത്. എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും അവൾക്ക് ആഗ്രഹമുണ്ടായിരുന്നു. പെരിയ ലൗ സ്റ്റോറി. അവൾ ചെറുപ്പം മുതൽ ഡയറി എഴുതുമായിരുന്നു. അത് വായിച്ചിട്ടാണ് എനിക്ക് അവളോട് ഇഷ്ടം തോന്നിയത്, വിവാഹത്തിന് സമ്മതം പറഞ്ഞത്.
ഇത് ഒന്നിന്റേയും അവസാനമല്ല, എല്ലാത്തിന്റേയും തുടക്കമാണ്. സ്നേഹം ഉണ്ടെങ്കിൽ അനുഗ്രഹിക്കാൻ തോന്നുന്നുണ്ടെങ്കിൽ അനുഗ്രഹിക്കൂ’, ബാല പറഞ്ഞു. അതേസമയം ബാല പറഞ്ഞത് ശരിയാണെന്ന് കോകിലയും ശരിച്ചു. തനിക്ക് അത്രമാത്രം ബാലയെ ഇഷ്ടമായിരുന്നുവെന്നാണ് കോകിലയും പ്രതികരിച്ചത്.
തന്റെ 250 കോടിയോളം വരുന്ന സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകാതിരിക്കാനാണ് താൻ വിവാഹം കഴിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ബാല വ്യക്തമാക്കിയിരുന്നു. ഇനിയും തനിക്ക് കുട്ടികൾ വേണമെന്നാണ് ആഗ്രഹമെന്നായിരുന്നു താരം വ്യക്തമാക്കിയത്. എന്നാൽ ഇതിനിടയിൽ ഗായിക അമൃത സുരേഷിന്റെ പുതിയ പോസ്റ്റ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.
ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷമുള്ള ചിത്രങ്ങളായിരുന്നു അമൃത പങ്കുവെച്ചത്. കൈയ്യില്‍ പ്രസാദവും നെറ്റിയിലും കഴുത്തിലുമായി കളഭവും, കുങ്കുമവും തൊട്ട് ചിരിച്ച മുഖത്തോടെയായിരുന്നു ഫോട്ടോ. കൂപ്പുകൈ സ്‌മൈലിയോടെയായിരുന്നു ആദ്യം ഫോട്ടോ പങ്കുവെച്ചത്. നിരവധി പേരാണ് ഫോട്ടോയുടെ താഴെ സ്‌നേഹം അറിയിച്ചെത്തിയത്.
ഒരുകാലവും ഒരുപാട് കാലത്തേക്കില്ല. പക്ഷേ, ഇനിയുള്ള കാലം അമൃത ചേച്ചിയുടെ കൂടെയാണ്, ചില സത്യങ്ങള്‍ക്ക് നേരെ എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഈ പുഞ്ചിരി എന്നും മുഖത്തുണ്ടാവട്ടെ, സന്തോഷത്തോടെ ഇരിക്കൂയെന്നുള്ള കമന്റുകളും ചിത്രത്തിന് താഴെയുണ്ട്. 2010 ലായിരുന്നു ഗായിക അമൃത സുരേഷും ബാലയും വിവാഹിതരായത്.
ഈ ബന്ധത്തിൽ നടനൊരു മകളുണ്ട്. 2019 ലാണ് അമൃതയുമായി ബാല വേർപിരിയുന്നത്. വിവാഹമോചനത്തിന് ശേഷവും അമൃതയ്ക്കെതിരെ പലപ്പോഴായി ബാല രംഗത്തെത്തിയിട്ടുണ്ട്. 2021 ലാണ് ബാല മൂന്നാമത് വിവാഹം കഴിക്കുന്നത്. തൃശൂർ സ്വദേശിയും ഡോക്ടറുമായ എലിസബത്തിനെയായിരുന്നു വിവാഹം ചെയ്തത്.
2023 ൽ എലിസബത്ത് തനിക്ക് ഒപ്പം ഇനിയില്ലെന്ന് ബാല തന്നെയാണ് തുറന്ന് പറഞ്ഞത്. ഒരിക്കൽ എലിസബത്തിനെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി. ‘എലിസബത്ത് തങ്കമാണ്. പ്യൂർ ക്യാരക്ടറാണ്. ഇപ്പോൾ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി’, എന്നായിരുന്നു ബാലയുടെ വാക്കുകൾ. എന്നാൽ എന്തുകൊണ്ടാണ് വേർപിരിഞ്ഞതെന്ന് പക്ഷെ ബാല വെളിപ്പെടുത്തിയിരുന്നില്ല.