general
‘സ്മൈലിങ് ഡിജെ’ അസെക്സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
‘സ്മൈലിങ് ഡിജെ’ അസെക്സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പ്രശസ്ത ഡിജെയായ അസെക്സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭുവനേശ്വറിലെ വസതിയിലാണ് അസെക്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു മരണം സംഭവിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം മരണത്തിലേക്ക് നയിച്ച കാരണമെന്തെന്ന് അറിവായിട്ടില്ല.
പ്രിയ ഡിജെയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. അക്ഷയ് കുമാര്‍ എന്നാണ് ഡിജെ അസെക്സിന്റെ യഥാര്‍ഥ പേര്. ‘സ്മൈലിങ് ഡിജെ’ എന്നാണ് ആരാധകര്‍ക്കിടയില്‍ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
ശനിയാഴ്ച രാത്രി ശക്തമായ ഇടിയും മിന്നലും അനുഭവപ്പെട്ടതിനേ തുടര്‍ന്ന് വീട്ടില്‍ കറണ്ട് പോയിരുന്നുവെന്നും ഈ സമയത്ത് അക്ഷയ് മുറിയിലായിരുന്നുവെന്നും ഒരു ബന്ധു ഒഡിഷ ടി.വി.യോട് പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാത്രി പത്തുമണിയോടെ അക്ഷയ് കുമാറിനെ വിളിക്കാന്‍ പോയ ബന്ധുക്കള്‍ കണ്ടത് മുറി പൂട്ടിയിരിക്കുന്നതായിരുന്നു. ഏറെ നേരം വിളിച്ചിട്ടും തുറക്കാതിരുന്നതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന അവര്‍ കണ്ടത് അക്ഷയിന്റെ തൂങ്ങിയ നിലയിലുള്ള മൃതദേഹമായിരുന്നെന്നും ബന്ധു പറഞ്ഞു.
ഖരാവേല് നഗര്‍ പോലീസാണ് സംഭവത്തേക്കുറിച്ച് അന്വേഷിക്കുന്നത്. വിശദമായ അന്വേഷണം വേണമെന്ന് ഡിജെയുടെ കുടുംബം ആവശ്യപ്പെട്ടു. അക്ഷയിന്റെ ഫോണ്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
