Connect with us

ഇത് കോഴിയാണോ കാക്കയാണോ? ഇത്രയും ചെറിയ കോഴിയെ ലോകം കണ്ടിട്ടുണ്ടോ? നടി വനിത വിജയകുമാര്‍

News

ഇത് കോഴിയാണോ കാക്കയാണോ? ഇത്രയും ചെറിയ കോഴിയെ ലോകം കണ്ടിട്ടുണ്ടോ? നടി വനിത വിജയകുമാര്‍

ഇത് കോഴിയാണോ കാക്കയാണോ? ഇത്രയും ചെറിയ കോഴിയെ ലോകം കണ്ടിട്ടുണ്ടോ? നടി വനിത വിജയകുമാര്‍

വിവാദങ്ങളിലൂടെ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ഇടം നേടാറുള്ള താരമാണ് വനിത വിജയകുമാര്‍. ഇടയ്ക്ക് വെച്ച് ബിഗ്‌ബോസ് തമിഴ് ഷോയില്‍ പങ്കെടുത്തിരുന്നപ്പോള്‍ മുതലാണ് വനിതയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയാന്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അഭിപ്രായങ്ങള്‍ മുഖം നോക്കാതെ തുറന്ന് പറയുന്നതു കൊണ്ടു തന്നെ സൈബര്‍ അറ്റാക്കിനും വനിത ഇരയാകാറുണ്ട്.

ഇപ്പോഴിതാ അന്താരാഷ്ട്ര ഭക്ഷണ ശൃംഖലയായ കെ.എഫ്.സിക്കെതിരെ നടി രംഗത്ത് എത്തിയിരിക്കുകയാണ്.

ഹൈദരാബാദ് രാജീവ്ഗാന്ധി വിമാനത്താവളത്തിലെ കെഎഫ്‌സിയിൽ ഭക്ഷണം കഴിക്കാൻ പോയ തനിക്ക് ലഭിച്ച ചിക്കന്‍ വളരെ ഗുണനിലവാരം കുറഞ്ഞതാണ് എന്നാണ് നടി പരാതി പറയുന്നത്. വിമാനതാവളത്തിലെ ഈ കെഎഫ്സി ഔട്ട്ലെറ്റിലെ ഉപയോക്താക്കളോടുള്ള പെരുമാറ്റവും മോശമാണെന്ന് ചൂണ്ടിക്കാട്ടിയ വനിതാ ട്വീറ്റിൽ, തനിക്ക് നൽകിയ ചിക്കൻ കഷ്ണം വളരെ ചെറുതാണെന്നും, ഇത്രയും ചെറിയ കോഴിയെ ലോകം കണ്ടിട്ടുണ്ടോ എന്നും. ഇത് കോഴിയാണോ കക്കായാണോ എന്നും വനിത ട്വീറ്റില്‍ ചോദിക്കുന്നുണ്ട്.

തനിക്ക് ലഭിച്ച ചിക്കന്‍റെ ഫോട്ടോകളും വനിത ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. വനിതയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ ട്വീറ്റ് മറുപടിയുമായി കെ.എഫ്.സി രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരം ഒരു അനുഭവം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കെഎഫ്‌സി ട്വിറ്ററിൽ കുറിച്ചു.

Continue Reading
You may also like...

More in News

Trending

Recent

To Top