ദോഹ വിമാനത്താവളത്തിലെ ഷോപ്പില്‍ നിന്നും ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കാന്‍ കഴിഞ്ഞു; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സല്യൂട്ട് നല്കി ഗായകന്
ദോഹ വിമാനത്താവളത്തിലെ ഷോപ്പില്‍ നിന്നും ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കാന്‍ കഴിഞ്ഞു; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സല്യൂട്ട് നല്കി ഗായകന്
ദോഹ വിമാനത്താവളത്തിലെ ഷോപ്പില്‍ നിന്നും ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കാന്‍ കഴിഞ്ഞു; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സല്യൂട്ട് നല്കി ഗായകന്
നിരവധി ആരാധകരുള്ള ഗായകനാണ് മിക്ക സിംഗ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഖത്തറിലെ ദോഹ വിമാനത്താവളത്തിലെ ഷോപ്പില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനിടെ ഇന്ത്യന്‍ കറന്‍സി ഉപയോഗിക്കാന്‍ കഴിഞ്ഞതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സല്യൂട്ട് നല്‍കിയിരിക്കുകയാണ് അദ്ദേഹം.
ബുധനാഴ്ച ട്വിറ്ററില്‍ ഗായകന് പങ്കുവച്ച് ട്വീറ്റ് ഇതിനകം വാര്‍ത്തയായിട്ടുണ്ട്. നമ്മുടെ പണം ഡോളര്‍ പോലെ ഉപയോഗിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിവാദ്യം ചെയ്യുന്നുവെന്നാണ് ട്വീറ്റില്‍ പറയുന്നത്.
‘സുപ്രഭാതം. ദോഹ എയര്‍പോര്‍ട്ടിലെ സ്റ്റോറില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ഇന്ത്യന്‍ രൂപ ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനം തോന്നി. നിങ്ങള്‍ക്ക് ഏത് റെസ്റ്റോറന്റിലും രൂപ ഉപയോഗിക്കാം. അത് അത്ഭുതകരമല്ലേ? നരേന്ദ്രമോദി സാബിന് ഒരു വലിയ സല്യൂട്ട് ഞങ്ങളുടെ പണം ഡോളര്‍ പോലെ ഉപയോഗിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നതിന്’ എന്നാണ് മിക്കാ സിംഗ് തന്റെ ട്വീറ്റില്‍ പറയുന്നത്.
ഖത്തറിന് പുറമെ ദുബായ് ഡ്യൂട്ടി ഫ്രീയും ഇന്ത്യന്‍ കറന്‍സിയില്‍ പേയ്മെന്റുകള്‍ സ്വീകരിക്കുന്നുണ്ട്. 2019 ജൂലൈ 1 മുതലാണ് ഇത് നിലവില്‍ വന്നത്.റിപ്പോര്‍ട്ട് പ്രകാരം ദുബായ് ഇന്റര്‍നാഷണലിന്റെ ടെര്‍മിനല്‍ 1, 2, 3, അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ എല്ലാ വില്‍പ്പന കേന്ദ്രങ്ങളിലും ഇന്ത്യന്‍ കറന്‍സി സ്വീകരിക്കും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ചെയിഞ്ചായി രൂപയല്ല തിരിച്ച് യു.എ.ഇ ദിര്‍ഹമാണ് നല്‍കുന്നത്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...