Connect with us

അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ ആരാധക സംഘത്തിന് പ്രേത്യേക നിര്‍ദേശം നല്‍കി വിജയ്

News

അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ ആരാധക സംഘത്തിന് പ്രേത്യേക നിര്‍ദേശം നല്‍കി വിജയ്

അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ ആരാധക സംഘത്തിന് പ്രേത്യേക നിര്‍ദേശം നല്‍കി വിജയ്

ഭരണഘടന ശില്‍പ്പി ഡോ. ബിആര്‍ അംബേദ്ക്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് ആരാധക സംഘത്തിന് പ്രേത്യേക നിര്‍ദേശം നല്‍കി നടന്‍ വിജയ്. വിജയ് മക്കള്‍ ഇയക്കം എന്ന സംഘടനയ്ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രകാരം ഏപ്രില്‍ 14ന് വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ ഒരോ ജില്ല കേന്ദ്രത്തിലും അംബേദ്ക്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും.

വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബിസി ആനന്ദ് ഇത് സംബന്ധിച്ച് സംഘടന ഭാരവാഹികള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. വിജയിയുടെ ആഗ്രഹപ്രകാരമാണ് തീരുമാനം എന്നാണ് വിവരം. തന്റെ രാഷ്ട്രീയ മോഹങ്ങള്‍ ഒരിക്കലും തുറന്നു പറഞ്ഞില്ലെങ്കിലും അതിനുള്ള നീക്കങ്ങള്‍ വിജയ് തുടരുന്നു എന്നതിന്റെ ഉദാഹരണമാണ് പുതിയ തീരുമാനം എന്നാണ് വിവരം.

വിജയുടെ പിന്തുണയുള്ള രാഷ്ട്രീയ സംഘടന രൂപം തന്നെയാണ് വിജയ് മക്കള്‍ ഇയക്കം. കഴിഞ്ഞ തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ഇരുപതിലേറെപ്പേര്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇവരെ പിന്നീട് വിജയ് നേരിട്ട് കണ്ടിരുന്നതെല്ലാം വാര്‍ത്തായായിരുന്നു.

അതേസമയം തെന്നിന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. വിക്രത്തിന്റെ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും മാസ്റ്ററിനു ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രത്തിന് ഭയങ്കര പ്രതീക്ഷകളാണ് ലഭിക്കുന്നത്.

ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്‌സിന്റെ വില്‍പ്പന വഴിയും ചിത്രം വന്‍ തുക നേടുമെന്നാണ് കരുതപ്പെടുന്നത്. റിലീസിനു മുന്‍പു തന്നെ ചിത്രം 300 കോടിയോളം നേടിയാലും അത്ഭുതപ്പെടാനില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഈ വര്‍ഷം ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

More in News

Trending

Recent

To Top