News
സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീ ആശുപത്രിയില്‍
സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീ ആശുപത്രിയില്‍
Published on
പ്രശസ്ത കര്‍ണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജയശ്രീ. പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു.
ഗായികയെ കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഗായികയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞായാണ് റിപ്പോര്‍ട്ടുകള്‍.
Continue Reading
You may also like...
Related Topics:singer
