Connect with us

മീനാക്ഷിയുടെ പിറന്നാള്‍ ദിനത്തില്‍ സന്തോഷ വാര്‍ത്ത പങ്കുവെച്ച് മഞ്ജു വാര്യര്‍

News

മീനാക്ഷിയുടെ പിറന്നാള്‍ ദിനത്തില്‍ സന്തോഷ വാര്‍ത്ത പങ്കുവെച്ച് മഞ്ജു വാര്യര്‍

മീനാക്ഷിയുടെ പിറന്നാള്‍ ദിനത്തില്‍ സന്തോഷ വാര്‍ത്ത പങ്കുവെച്ച് മഞ്ജു വാര്യര്‍

പ്രത്യേക പരിചയപെടുത്തല്‍ ആവശ്യമില്ലാത്ത താര പുത്രിമാരാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകള്‍ എന്ന രീതിയില്‍ എന്നെന്നും സ്‌പെഷ്യലാണ് മീനാക്ഷി ആരാധകര്‍ക്ക്. സോഷ്യല്‍ മീഡിയയില്‍ അധികം സജീവം അല്ലെങ്കില്‍ വിശേഷാല്‍ അവസരങ്ങളില്‍ പോസ്റ്റുകള്‍ പങ്കിട്ടുകൊണ്ട് മീനാക്ഷി എത്താറുണ്ട്.

മീനാക്ഷിയെ വളരെ വിരളമായി മാത്രമാണ് പൊതുവേദികളില്‍ കാണാറുള്ളത്. സംവിധായകന്‍ അരുണ്‍ ഗോപിയുടെ ഇരട്ടക്കുട്ടികളായ താരകിന്റെയും താമരയുടെയും ആദ്യ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനാണ് അവസാനമായി മീനാക്ഷി എത്തിയത്. അന്ന് ക്യാമറ കണ്ണുകള്‍ മുഴുവന്‍ മീനാക്ഷിയെ ക്യാമറയിലാക്കുന്ന തിരക്കിലായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു മീനാക്ഷിയുടെ ഇരുപത്തിമൂന്നാം പിറന്നാള്‍. സമൂഹ മാധ്യമങ്ങളില്‍ വലിയ ആഘോഷത്തോടെയാണ് താര പുത്രിയുടെ ജന്മദിനം ആഘോഷിക്കുന്നത്. മീനൂട്ടി ഇന്ന് തന്റെ അമ്മയുടെ സ്ഥാനത്ത് കാണുന്നത് കാവ്യയെ ആണ്. കാവ്യയോടൊപ്പം വളരെ സന്തോഷവതിയായി ഒരു കുടുംബമായി അവര്‍ ഇപ്പോഴും ഒരുമിച്ച് ജീവിക്കുന്നു.

ദിലീപുമായി വേര്‍പിരിഞ്ഞ സമയത്ത് മഞ്ജു പങ്കുവെച്ച ഒരു കത്ത് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. അതില്‍ മഞ്ജു കുറിച്ചത് ഇങ്ങനെയായിരുന്നു, ‘മകളായ മീനൂട്ടിക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരെക്കാളും നന്നായി എനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണയില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയും ആയിരിക്കും. അവളുടെ പേരിലുള്ള ഒരു അവകാശ വാദത്തിലും താന്‍ പിടിവലി നടത്തില്ലെന്നും മീനൂട്ടി എന്റെ അടുത്ത് ഇല്ലെങ്കിലും മക്കള്‍ എപ്പോഴും അമ്മയുടെ ഉള്ളിലാണ് ഉള്ളത്, ഈ അമ്മ അവളുടെ ഒരു വിളിപ്പാട് അകലെ എന്നും ഉണ്ടാകും എന്നും മഞ്ജു പറഞ്ഞിരുന്നു.

എല്ലാത്തിനും അപ്പുറം അമ്മയായ മഞ്ജുവിന്റെ ഹൃദയം ഇന്ന് മകള്‍ മീനാക്ഷിയോടൊപ്പം ആയിരിക്കുമെന്നത് ഉറപ്പാണ്. എന്നാണ് ആരാധകര്‍ പലരും കമന്റുകളായി അഭിപ്രായപ്പെടുന്നത്. മാത്രമല്ല, ഈ വേളയില്‍ മഞ്ജു ഒരു സന്തോഷ വാര്‍ത്തയും പങ്കുവെച്ചിരുന്നു. മലയാളത്തിലെ തന്റെ പുതിയ സിനിമയുടെ പോസ്റ്റാണ് മഞ്ജു പങ്കുവെച്ചത്.

സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും ഇത്. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം രീതി അവലംബിച്ച് ഒരു മുഴുനീള ചിത്രം വരുന്നത്. കണ്ടെത്തപ്പെടുന്ന ഒരു വീഡിയോ റെക്കോര്‍ഡിംഗിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതള്‍വിരിക്കുന്ന സിനിമാറ്റിക് ടെക്‌നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്.

അടുത്തിടെ നടി നമിത പ്രമോദിന്റെ സമ്മര്‍ കഫെയുടെ ഉദ്ഘാടനത്തിന് എത്തിയ താരസുന്ദരിമാരില്‍ ഒരാള്‍ മീനാക്ഷി ദിലീപായിരുന്നു. നമിത മീനാക്ഷിയുടെ അടുത്ത ചങ്ങാതിയാണ്. അന്നും സംസാരിക്കാനായി നമിത മീനാക്ഷിക്ക് നേരെ മൈക്ക് നീട്ടിയെങ്കിലും താരപുത്രി ഒഴിഞ്ഞുമാറി. ഇപ്പോള്‍ മീനാക്ഷി ചെന്നൈയില്‍ മെഡിസിന് പഠിക്കുകയാണ്.

മീനാക്ഷിക്കൊപ്പമുള്ള ഔട്ടിങ് ചിത്രം പങ്കുവെച്ച് ആശംസകള്‍ നേര്‍ന്ന് നമിത പ്രമോദും എത്തിയിരുന്നു. നിരവധി പേരാണ് നമിതയുടെ പോസ്റ്റിന് താഴെയും ആശംസകള്‍ നേര്‍ന്ന് എത്തിയത്. അമ്മയേയും അച്ഛനേയും പോലെ തന്നെ സകലകലാവല്ലഭയാണ് മീനാക്ഷിയും. നൃത്തം, അഭിനയം എന്നിവയെല്ലാം മീനാക്ഷിയുടെ പക്കലുമുണ്ട്.

ഇടയ്ക്ക് നടി നമിതയ്ക്ക് നൃത്തം കൊറിയോഗ്രാഫ് ചെയ്ത് കൊടുക്കാറുമുണ്ട് മീനാക്ഷി. ഇടയ്ക്ക് സിനിമാ ?ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യുന്ന വീഡിയോ മീനാക്ഷിയും പങ്കുവെക്കാറുണ്ട്. മീനാക്ഷിയുടെ പുതിയ ഫോട്ടോകള്‍ കണ്ട് ഒരു പൊട്ട് പോലും ഇല്ലാതെയും അമ്മയെപ്പോലെ സുന്ദരിയാണ് മീനാക്ഷിയെന്നാണ് ആരാധകര്‍ കുറിക്കുന്നത്.

കാവ്യയെ വിവാഹം ചെയ്യാന്‍ ദിലീപ് തീരുമാനിച്ചപ്പോഴും പൂര്‍ണ്ണ പിന്തുണയുമായി മീനാക്ഷി ഒപ്പമുണ്ടായിരുന്നു. മകളുടെ സമ്മതപ്രകാരമാണ് താന്‍ രണ്ടാമതൊരു വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ദിലീപ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ അച്ഛന്‍ ദിലീപിനൊപ്പം പോകാമെന്നത് മീനാക്ഷിയുടെ തീരുമാനമായിരുന്നു. ദിലീപിന്റെ പിറന്നാള്‍ ദിനങ്ങളില്‍ ഹൃദയഹാരിയായ കുറിപ്പുമായി മീനാക്ഷി എത്താറുണ്ട്.

കാവ്യയില്‍ ദിലീപിന് ഒരു മകള്‍ക്കൂടിയുണ്ട്. മഹാലക്ഷ്മിയെന്നാണ് നാല് വയസുകാരി മകളുടെ പേര്. മഹാലക്ഷ്മിക്ക് ഏറ്റവും പ്രിയങ്കരി മീനാക്ഷി തന്നെയാണ്. മാമാട്ടിയെന്നാണ് മഹാലക്ഷ്മിയെ ഓമനിച്ച് വിളിക്കുന്നത്. മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ മീനാക്ഷി പങ്കുവെക്കാറുണ്ട്. നമിത പ്രമോദും നാദിര്‍ഷയുടെ രണ്ട് പെണ്‍മക്കള്‍ എന്നിവരെല്ലാമായാണ് മീനൂട്ടിക്ക് അധികവും കമ്പനി.

More in News

Trending

Recent

To Top