Connect with us

സിനിമയില്‍ ഞാന്‍ സെക്സ് രംഗം ചിത്രീകരിക്കില്ല; കാരണം തുറന്നടിയ്ക്കുന്നു

Malayalam

സിനിമയില്‍ ഞാന്‍ സെക്സ് രംഗം ചിത്രീകരിക്കില്ല; കാരണം തുറന്നടിയ്ക്കുന്നു

സിനിമയില്‍ ഞാന്‍ സെക്സ് രംഗം ചിത്രീകരിക്കില്ല; കാരണം തുറന്നടിയ്ക്കുന്നു

പ്രേക്ഷകരുടെ മനസ്സിനെ മലിനപ്പെടുത്താത്തവിധം സിനിമ ചെയ്യാനാണ് താന്‍ എക്കാലവും ആഗ്രഹിച്ചിട്ടുള്ളതെന്ന് സിബി മലയില്‍ . സെക്സ് എന്നത് തന്റെ സിനിമയില്‍ ഒരു വിഷയമാക്കാന്‍ തോന്നിയിട്ടില്ലെന്നും അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ് എങ്കിലും ഒരു സംവിധായകന്‍ എന്ന നിലയില്‍ അതൊരു പരസ്യ പ്രകടനത്തിന് വേദിയാക്കേണ്ട ഒന്നായി തനിക്ക് തോന്നിയിട്ടില്ലെന്നും തന്റെ സിനിമകളിലെ നിമിഷങ്ങള്‍ പങ്കുവച്ചു കൊണ്ട് സിബി മലയില്‍ പറയുന്നു.


‘ഞാന്‍ സിനിമ ചെയ്യുമ്ബോള്‍ പൂര്‍ണ്ണമായും സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ കടന്നു വരുമ്ബോള്‍ തൊട്ടുള്ള എന്റെ സിനിമയോടുള്ള സമീപനവും എന്റെ ജീവിതത്തോടുള്ള സമീപനവും ഇത് തന്നെയായിരുന്നു. എന്റെ സിനിമയും എന്റെ സൃഷ്ടികളും അത് കാണുന്ന പ്രേക്ഷകനെ മലിനപ്പെടുത്താത്ത സൃഷ്ടികള്‍ ആയിരിക്കണം എന്ന ചിന്ത ആദ്യം തന്നെയുണ്ടായിരുന്നു. അത് തന്നെയാണ് ഞാന്‍ തുടര്‍ന്ന് പോകുന്നതും. വയലന്‍സിനെ നാം നമ്മുടെ മേഖലകളില്‍ നമ്മള്‍ കണ്ടു പോരുന്ന ഒന്നാണ് പക്ഷേ സെക്സ് ജീവിതത്തിന്‍റെ ഭാഗമാണെങ്കില്‍ പോലും അതൊരു പരസ്യ പ്രകടനത്തിന് വേദിയാക്കേണ്ട എന്നുള്ളത് കൊണ്ട് ഞാന്‍ എന്റെ സിനിമയില്‍ നിന്ന് സെക്സ് പൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്തു. വയലന്‍സ് ചില അത്യാവശ്യ ഘട്ടങ്ങളില്‍ എന്റെ സിനിമകളില്‍ ഉപയോഗിച്ചിട്ടുണ്ട്’. സിബി മലയില്‍ പറയുന്നു.

More in Malayalam

Trending

Recent

To Top