Connect with us

ഒരു സ്ത്രീയെയും ഇങ്ങനെ തരംതാഴ്ത്തി കാണിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല, വാര്‍ത്ത എടുത്തു മാറ്റിയില്ലെങ്കില്‍, നിയമനടപടി നേരിടാന്‍ തയാറായിക്കൊള്ളൂ; ശ്വേത മേനോന്‍

News

ഓൺലൈൻ മാധ്യമത്തിൽ വന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് നടി ശ്വേത മേനോന്‍. മോഹന്‍ലാല്‍ വിവാഹാലോചനയുമായി വന്നുവെന്ന വാര്‍ത്തയാണ് ശ്വേതയെ പ്രകോപിപ്പിച്ചത്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നടി രംഗത്ത് എത്തിയത്

എന്നോടുള്ള അടുപ്പം വച്ച്, മോഹന്‍ലാല്‍ കല്യാണാലോചനയുമായി വന്നിരുന്നു: ശ്വേത മേനോന്‍” എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട്. ശ്വേതയുടെയും മോഹന്‍ലാലിന്റെയും ചിത്രവും വാര്‍ത്തയ്‌ക്കൊപ്പമുണ്ട്.

ഈ വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ് എന്നാണ് ശ്വേത പറയുന്നത്. അപകീര്‍ത്തിപരമായ ക്ലിക്ക് ബൈറ്റ് യെല്ലോ ജേണലിസം കണ്ട് മതിയായി. ഒരു സ്ത്രീയെയും ഇങ്ങനെ തരംതാഴ്ത്തി കാണിക്കാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവുമില്ല. സ്ത്രീകളെ കുറിച്ച് ഇങ്ങനെ ദുരുദ്ദേശപരമായ വാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുന്നത് നിര്‍ത്തി അവരെ ബഹുമാനിക്കാന്‍ പഠിക്കൂ” എന്നാണ് ശ്വേത വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”ഇത്തരം വാര്‍ത്ത എടുത്തു മാറ്റിയില്ലെങ്കില്‍, നിയമനടപടി നേരിടാന്‍ തയാറായിക്കൊള്ളൂ” എന്ന് ഈ വാര്‍ത്താ ലിങ്കില്‍ ശ്വേത കമന്റ് ചെയ്തിട്ടുമുണ്ട്.

More in News

Trending

Recent

To Top