കനേഡിയന്‍ റാപ്പ് ഗായകന് ശുഭ്നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീത പരിപാടികള്‍ റദ്ദാക്കി. ശുഭിന്റെ പരിപാടിയുടെ പോസ്റ്ററുകള്‍ മുംബൈയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ഖലിസ്താന്‍വാദത്തെ പിന്തുണയ്ക്കുന്നവര്‍ ഇന്ത്യയില്‍ കാലുകുത്തേണ്ടെന്ന് മോര്‍ച്ച നേതാക്കള്‍ പറഞ്ഞു. ഖലിസ്താന്‍വാദികളെ പിന്തുണച്ചെന്നാരോപിച്ച് ആണ് പരിപാടികകള്‍ റദാക്കിയത്. ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ അറിയിച്ചു.
ശുഭ് ഖലിസ്താന്‍ അനുഭാവിയാണെന്ന ആരോപണമുയര്‍ന്നതോടെ ‘ബുക്ക് മൈ ഷോ’ ബഹിഷ്കരിക്കാന്‍ സാമൂഹികമാധ്യമങ്ങളില്‍ ആഹ്വാനമുണ്ടായിരുന്നു.ശുഭ്നീത് സിങ്ങിന്റെ ആദ്യ ഇന്ത്യാ പര്യടനമായിരുന്നു ഇത്. 10 നഗരങ്ങളിലാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്.
അതിനിടെ ശുഭ്നീത് സിങ്ങിന്റെ ഇന്ത്യന്‍ പര്യടനത്തിന്റെ സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചതായി ഇന്ത്യന്‍ ഇലക്ട്രിക് കമ്പനിയായ ‘ബോട്ട്’ പ്രസ്താവന ഇറക്കി. മുംബൈ പര്യടനത്തിന്റെ ഉള്‍പ്പെടെ സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കുന്നതായി ബോട്ട് അറിയിക്കുകയായിരുന്നു.
ശുഭ് നേരെത്തെ നടത്തിയ പ്രസ്തവാനകളുടെ പേരിലാണ് സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കുന്നതെന്ന് ബോട്ട് അറിയിച്ചു. അപൂര്‍ണമായ ഇന്ത്യന്‍ മാപ്പ് പ്രസിദ്ധീകരിച്ചുവെന്നും ഖലിസ്ഥാന്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചുവെന്നുമാണ് ശുഭ്നീത് സിങ്ങിനെതിരെയുള്ള ആരോപണം.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...