കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ശുഭരാത്രിയുടെ ആവേശ തിരയിളക്കി ദിലീപ്…
By
ദിലീപ് നായകനായി വ്യാസന്‍ കെ പി സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ ഒഫീഷ്യല്‍ ഫിലിം ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ലോഞ്ചിംഗില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും താരങ്ങളും പങ്കെടുത്തു. നിരവധി ആരാധകരാണ് മാളില്‍ പരിപാടിയ്ക്കായി എത്തിയത്. താൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വരുന്നത് കോഴിക്കോട് ആണ്. എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിനായി. അതുതന്നെയാണ് ഞാൻ ഇന്നും ചോദിക്കുന്നത്, ‘എന്നോടിഷ്ടം കൂടാമോ’. ശുഭരാത്രി സിനിമയുടെ ഔദ്യോഗിക ലോഞ്ചുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ദിലീപ്.
സത്യസന്ധമായിട്ടുള്ള സ്നേഹബന്ധങ്ങളുടെ കഥപറയുന്ന സിനിമയെന്നും ജൂലൈ ആറിന് തിയറ്ററുകളിലെത്തുന്ന ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമെന്നും ദിലീപ് പറഞ്ഞു. നിരവധി ആരാധകരാണ് പ്രിയതാരത്തെ കാണാൻ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ തടിച്ചുകൂടിയത്. സെൽഫി എടുക്കാൻ കാത്തുനിന്ന ആരാധകർക്കിടയിലേയ്ക്ക് ദിലീപ് തന്നെ എത്തിയതോടെ അവരുടെ ആവേശവും ഇരട്ടിയായി മാറി.
സംവിധായകൻ വ്യാസൻ കെ.പി. , സിദ്ദിഖ്, അനു സിത്താര, നാദിർഷ തുടങ്ങി സിനിമയിലെ അണിയറപ്രവർത്തകർ എല്ലാം തന്നെ പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയിരുന്നു.
ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂലൈ ആറിനാണ് തീയേറ്ററുകളിലെത്തുക. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. അനു സിത്താരയാണ് ചിത്രത്തില്‍ നായിക. സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
Shubharathri malayalam movie