കൊച്ചിയിലെ തിരക്കേറിയ റോഡിൽ ചീറിപാഞ്ഞ് പേളിയും ശ്രീനിഷും…
By
നടിയും അവതാരകയും മോട്ടിവേഷണൽ സ്പീക്കറുമൊക്കെയായ പേളി മാണിയും നടൻ ശ്രീനിഷും ബിഗ്‌ബോസ് മത്സരാർത്ഥികളായെത്തിയാണ് പ്രണയത്തിലായത്. ഈ അടുത്ത കാലത്താണ് പേളിയും ശ്രീനിഷും വിവാഹിതരായത്. ഇപ്പോള്‍ ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ് ഇരുവരും. ഹണിമൂണ്‍ ചിത്രങ്ങളും പ്രധാന വിശേഷങ്ങളുമെല്ലാം പേളി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തിരക്കേറിയ റോഡിലൂടെ ബൈക്കില്‍ പായുന്ന പേളിയുടെ വീഡിയോ ആണ് വൈറലാകുന്നത്.
നല്ലൊരു ബൈക്ക് റൈഡറാണ് പേളി മാണി. കൊച്ചിയിലെ തിരക്കേറിയ റോഡിൽ ബിഎംഡബ്ല്യൂ ബൈക്ക് ഓടിച്ച് പോകുന്ന പേളിയുടെ വീഡിയോ ആണ് വൈറലാകുന്നത്. ബിഎംഡബ്ല്യൂവിന്റെ ത്രെറ്റൻ ബൈക്കാണ് പേളി ഓടിക്കുന്നത്. പേളി തന്നെയാണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്. പ്രിയപ്പെട്ട ഭാര്യയുടെ പ്രകടനം പകർത്തിയതാകട്ടെ ഭർത്താവ് ശ്രീനിഷാണ്. മറ്റൊരു ബൈക്കിൽ പേളിയെ പിന്തുടർന്നാണ് ശ്രീനിഷ് വീഡിയോ പകർത്തിയത്. ബ്രേക്ക് പിടിക്കുന്നതിനിടെ തെന്നിവീഴാത്ത മികച്ച സുരക്ഷയാണ് ബൈക്കിലുള്ളതെന്നാണ് പേളി കുറിച്ചിരിക്കുന്നത്. വളരെ നാളിന് ശേഷമാണു തന്റെ ഈ റൈഡെന്നും താരം കുറിച്ചിട്ടുണ്ട്. തന്നെ ബൈക്കോടിക്കാൻ പ്രേരിപ്പിച്ച ശ്രീനിഷിനും പേളി നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു ആകാംഷ നിറക്കുന്ന കാര്യം വരുന്നുണ്ടെന്ന് പറഞ്ഞാണ് പേളിയുടെ കുറിപ്പ് അവസാനിക്കുന്നത്. അതേ സമയം വ്യത്യസ്ത പ്രതികരണങ്ങളാണ് പേളിയുടെ ഈ വീഡിയോക്ക് ആരാധകർ നൽകുന്നത്. അടിപൊളിയായിട്ടുണ്ടെന്ന് ഒരുകൂട്ടർ പറയുമ്പോൾ പേളിയുടെ സുരക്ഷയിൽ ആശങ്കപ്പെടുന്നവരാണ് മറ്റുചില ആരാധകർ.
BMW G310 pearlemaany ride with sreenish