വീണ്ടും ഞെട്ടിച്ച് സാമന്ത ; ഒരു നടിയും ഇങ്ങനെയൊന്നും ചോദിക്കരുത്!!
തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികമാരിലൊരാളാണ് സമന്താ അക്കിനേനി . 2010 ൽ പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലൂടെയാണ് താരം സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തന്റെ ആദ്യത്തെ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത് . നിരവധി അഭിനന്ദങ്ങളാണ് താരത്തെ തേടിയെത്തിയത് .
2017 -ലാണ് താരത്തിന്റെ വിവാഹം കാമുകൻ നാഗചൈതന്യയുമായി നടന്നത്. ഇത് ആരാധകർ ഏറ്റവും കൂടുതൽ ഏറ്റെടുത്ത വിവാഹമായിരുന്നു . വിവാഹശേഷവും കൈനിറയെ ചിത്രങ്ങളാണ് താരത്തിന് ഉള്ളത്. എന്നാലിപ്പോൾ വളരെ സെലക്ടീവ് ആയിട്ടാണ് താരം സിനിമകൾ തെരഞ്ഞെടുക്കുന്നത്. അഭിനയ പ്രാധാന്യമായുള്ള കഥാപാത്രങ്ങൾക്കാണ് താരം മുൻതൂക്കം നൽകുന്നത്. അഭിനയത്തെ മറ്റൊരു തലത്തിലെത്തിക്കാന്‍ പറ്റുന്ന കഥാപാത്രങ്ങളുള്ള, പുതിയ ആശയങ്ങളുള്ള സിനിമകളാണ് താരം തിരഞ്ഞെടുക്കുന്നത് .
സമാന്ത ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത് അഭിനയത്തെ മറ്റൊരു തലത്തിലെത്തിക്കാന്‍ പറ്റുന്ന കഥാപാത്രങ്ങളുള്ള, പുതിയ ആശയങ്ങളുള്ള സിനിമകളാണ്. ഇതിന്റെ കൂടെ മറ്റൊന്നിനും കൂടി പ്രാധാന്യം നൽകുകയാണിപ്പോൾ . അത് പ്രതിഫലമാണ്.
സമാന്തയുടെ ഏറ്റവും പുതിയ ചിത്രമായ ഓ ബേബി കഴിഞ്ഞ ദിവസം തിയേറ്ററിലെത്തി. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. അതിനൊപ്പമിതാ ചിത്രത്തിന് വേണ്ടി സമാന്ത ആവശ്യപ്പെട്ട പ്രതിഫലവും പുറത്ത് വന്നിരിക്കുകയാണ്.
അഡ്വാന്‍സ് തുക വാങ്ങിയാണത്ര സമാന്ത സിനിമ കരാറ് ചെയ്തത്. ബാക്കിതുക സിനിമയ്ക്ക് ലഭിയ്ക്കുന്ന ലാഭത്തിനനുസരിച്ചാണത്രെ തീരുമാനിക്കുന്നത്. ഷെയറും, സാറ്റലൈറ്റ് തുകയും തിയേറ്റര്‍ കലക്ഷനുമൊക്കെ തീരുമാനിച്ചതിന് ശേഷം രണ്ട് കോടിയില്‍ കുറയാത്ത തുക സമാന്തയ്ക്ക് വരും എന്നാണ് കണക്കുകൂട്ടലുകള്‍.
സമാന്തയുടെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. പതിനെട്ട് കോടി രൂപയ്ക്കാണ് ഓ ബോബി നിര്‍മിച്ചിരിയ്ക്കുന്നത്. ആറ് കോടിയോളം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും മറ്റ് അഭിനേതാക്കള്‍ക്കും പ്രതിഫലം കൊടുക്കാന്‍ മാത്രമേ തികഞ്ഞുള്ളൂ. ഇതിപ്പോൾ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ് . ഇത് കേട്ട് സിനിമ ലോകവും ആരാധകരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ഒരു നദിയും ഇങ്ങനെയൊന്നും ചോദിക്കരുതെന്നാണ് ഏവരും പറയുന്നത്.
samantha-social media-criticizes