മലയാളി ദമ്പതികളുടെ ജീവിതത്തെക്കുറിച്ചുള്ള ദി എലിഫന്റ് വിസ്പേസ് എന്ന ഡോക്യുമെന്ററി ഫിലിം ഓസ്കറില്. അനാഥരായിപ്പോയ കുട്ടിയാനകളെ ദത്തെടുത്ത് സ്വന്തം മക്കളെപ്പോലെ നോക്കുന്ന മലയാളി ദമ്പതികളെക്കുറിച്ചുള്ളതാണ് ഡോക്യുമെന്ററി. മികച്ച ഡോക്യുമെന്ററി യ്ക്കായുള്ള ഷോര്ട്ട്ലിസ്റ്റിലാണ് ചിത്രം ഇടംനേടിയത്.
ഊട്ടി സ്വദേശിനിയായ കാര്‍ത്തികി ഗന്സാല്വ് ഒരുക്കിയ ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സിലാണ് സ്ട്രീം ചെയ്യുന്നത്. മുതുമലയിലെ കുട്ടിയാനകളായ ബൊമ്മിയെയും രഘുവിനെയും സ്വന്തം കുട്ടികളെപ്പോലെയാണ് ദമ്പതികളായ ബൊമ്മന്, ബെല്ലി എന്നിവര്‍ പരിപാലിക്കുന്നത്.
കാട്ടില്‍നിന്ന് അമ്മയാനയെ പിരിഞ്ഞ നിലയില്‍ കണ്ടെത്തിയതാണ് ഇവയെ. രഘു 2017 മേയ് 26നും ബൊമ്മി 2019 ഫെബ്രുവരി 12നുമാണ് മുതുമലയിലെ തെപ്പക്കാട്ടിലെത്തിയത്.
അന്ന് 3 മാസം പ്രായമുള്ള കുട്ടിയാനയെ പരിപാലിക്കാനായി കൊട്ടിലിനരികില്‍ തന്നെ കുടിലൊരുക്കി താമസിക്കുകയായിരുന്നു പാപ്പാന് ദമ്പതികള്‍. 6 വയസുകാരനായ രഘുവിനെ നോക്കാന്‍ വേറെ പാപ്പാന്മാരുമുണ്ട്.
ബൊമ്മിയെ ഇപ്പോഴും ദമ്പതികള്‍ തന്നെയാണു പരിപാലിക്കുന്നത്. ആനകളുമായുള്ള ഇവരുടെ മനോഹരമായ ബന്ധം ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഡോക്യുമെന്ററി 2023 മാര്‍ച്ച് 12നാണ് ഓസ്കര് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...