Malayalam
അക്കൗണ്ട് തിരിച്ചുപിടിച്ച് ശോഭന
അക്കൗണ്ട് തിരിച്ചുപിടിച്ച് ശോഭന
നടി ശോഭനയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് വാർത്തയായിരുന്നു. മറ്റൊരു അക്കൗണ്ടിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശോഭനയുടെ ഫേസ്ബുക്ക് പേജില്‍ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ശോഭനയുമായി ബന്ധമില്ലാത്ത പോസ്റ്റുകളാണ്.
അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും, വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും, അക്കൗണ്ട് വീണ്ടെടുത്താല്‍ അറിയിക്കുമെന്നും ശോഭന പറഞ്ഞു. ഇപ്പോഴിതാ അക്കൗണ്ട് തിരിച്ചുപിടിച്ചതായി വ്യക്തമാക്കിയിരിക്കുകയാണ് ശോഭന.
ശോഭനയുടെ അമ്മായിയും പഴയകാല നടിയുമായിരുന്ന രാഗിണിയുടെ മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ശോഭന അക്കൗണ്ട് തിരിച്ചു പിടിച്ച കാര്യം അറിയിച്ചത്.
“ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ ഒപ്പം നിന്നതിന് എല്ലാ ഫോളോവേഴ്സിനും നന്ദി.. വീണ്ടും നിങ്ങളിലേക്ക് എത്താൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എന്റെ കസിൻ രാഗിണി ആന്റിയുടെ മകൾ മഹായ്ക്കൊപ്പമുള്ള ചിത്രമാണിത്”.ശോഭന കുറിച്ചു.
ലോക്ക്ഡൗൺ സമയത്തും സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിരുന്നു ശോഭന. ലോക്ക്ഡൗൺ അനുഭവങ്ങളും ഡാൻസ് പ്രാക്റ്റീസ് വീഡിയോകളുമെല്ലാം ആരാധകർക്കായി താരം ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ലോക്ഡൗൺ കാലത്ത് അനുദിന ജീവിത്തിലെ ചെയ്തികളും നൃത്തവുമായി സമന്വയിപ്പിച്ച് വേറിട്ട വീഡിയോയുമായി താരം എത്തിയിരുന്നു.
shobana
