Malayalam Articles
പെണ്ണായി വേഷം കെട്ടിയ ഷിയാസിന് നിറഞ്ഞ കൈയ്യടി !! ബിഗ് ബോസിന്റെ സമ്മാനവും..!! പെണ്ണായി വേഷം കെട്ടാൻ അവസരം നൽകിയ ബിഗ്ബോസിന് നന്ദി പറഞ്ഞ് ഷിയാസ്….

ബിഗ് ബോസിലെ മത്സരാര്‍ത്ഥികളിലൊരാളായ ഷിയാസിന് ശക്തമായ പിന്തുണയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ആര് പിന്തുണച്ചില്ലെങ്കിലും ഉമ്മയുടെ വോട്ട് തനിക്ക് കിട്ടുമെന്നായിരുന്നു താരം പറഞ്ഞത്. പുറമേ കാണുമ്പോൾ വളരെ റഫ് ആയി തോന്നുമെങ്കിലും ഉള്ളിന്റെയുള്ളില്‍ താനൊരു ലോലനാണെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.
പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്ന സ്വഭാവക്കാരനാണ് ഇദ്ദേഹം. രണ്ടു ദിവസം മുൻപ് ‘പുതിയ മുഖം’ ടാസ്ക്കിനായി മത്സരാര്ത്ഥകള് തിരഞ്ഞെടുത്തത് ഇദ്ദേഹത്തെയായിരുന്നു. മേക്കോവര്‍ നടത്തുക എന്നതായിരുന്നു ടാസ്ക്ക്.
ഹിമയും ഷിയാസുമായിരുന്നു ‘പുതിയ മുഖം’ ടാസ്ക്കിൽ മത്സരിച്ചത്. വ്യത്യസ്തമായ മേക്കോവര്‍ നടത്താനായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. പെണ്വേഷത്തിലായിരുന്നു ഷിയാസിനെ അണിയിച്ചൊരുക്കിയത്. ഹിമയും ഷിയാസും അ്വതരിപ്പിച്ച നൃത്തവും ഏറെ പ്രേക്ഷകശ്രദ്ധ നേടി. മത്സരാര്‍ത്ഥികളുടെ അഭിപ്രായപ്രകാരമാണ് ആരാണ് വിജയിയെന്ന് തീരുമാനിച്ചത്. ഷിയാസിന്റെ മേക്കോവറിനായിരുന്നു കൂടതല്‍ വോട്ട് ലഭിച്ചത്. ഇതോടെ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ലൈറ്റ് ഓഫ് ചെയ്യുന്നത് വരെ ഇതേ വേഷത്തില്‍ തുടരണമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.
ജീവിതത്തിലാദ്യമായാണ് താൻ പെണ്‍വേഷം കെട്ടിയതെന്നും, അതിന് അവസരം നല്കിയ ബിഗ് ബോസിന് നന്ദി അറിയിക്കുന്നുവെന്നുമായിരുന്നു താരം പറഞ്ഞത്. മത്സരത്തില്‍ വിജയിയായതിന് പിന്നാലെ ബിഗ് ബോസ് അദ്ദേഹത്തിനൊരു സമ്മാനവും കൊടുത്തയച്ചിരുന്നു. 12 മുട്ടകളായിരുന്നു താരത്തിന് ലഭിച്ചത്.
Shiyas’s makeover as a girl in Bigg Boss