Connect with us

പെൺകുഞ്ഞിന് ജന്മം നൽകി ശിൽപ്പ ഷെട്ടി; സന്തോഷം പങ്കുവെച്ച് താരം

Bollywood

പെൺകുഞ്ഞിന് ജന്മം നൽകി ശിൽപ്പ ഷെട്ടി; സന്തോഷം പങ്കുവെച്ച് താരം

പെൺകുഞ്ഞിന് ജന്മം നൽകി ശിൽപ്പ ഷെട്ടി; സന്തോഷം പങ്കുവെച്ച് താരം

ബോളിവുഡ് താരം ശിൽപ്പ ഷെട്ടി വീണ്ടും അമ്മയായി. ജീവിതത്തിലേക്ക് പുതിയ അതിഥി വന്നതിന്റെ സന്തോഷം ശിൽപ്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്ര യുമാണ് ആരാധകരുമായി പങ്കുവെച്ചത്. സമിഷ എന്നാണ് മകൾക്ക് ശിൽപ്പയും രാജും പേര് നൽകിയിരിക്കുന്നത്. ഫെബ്രുവരി 15നാണ് ഇവർക്കൊരു പെൺകുഞ്ഞ് പിറന്നത്

“ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഒരത്ഭുതത്തിലൂടെ മറുപടി ലഭിച്ചിരിക്കുന്നു. ഞങ്ങളുടെ മാലാഖ സമിഷ ഷെട്ടി കുന്ദരയുടെ വരവ് ഞങ്ങൾ സന്തോഷപൂർവ്വം അറിയിക്കുന്നു. ഞങ്ങളുടെ മാലാഖയെ അനുഗ്രഹിക്കൂ,” ശിൽപ്പ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. ‘ദൈവത്തെ പോലെ ഒരാളെ ലഭിച്ചിരിക്കുന്നു’ എന്നാണ് സമിഷ എന്ന വാക്കിന് അർത്ഥമെന്നും ശിൽപ്പ പറയുന്നു. ഇരുവർക്കും എട്ടു വയസുകാരനായ വിയാൻ എന്നൊരു മകൻ കൂടിയുണ്ട്.

shilpashetty

Continue Reading
You may also like...

More in Bollywood

Trending

Recent

To Top