Bollywood
കേക്ക് ഉണ്ടാക്കി തരാം; പക്ഷെ ഒരു ഡിമാന്റുണ്ട്; മകനോട് ശിൽപ്പ ഷെട്ടി
കേക്ക് ഉണ്ടാക്കി തരാം; പക്ഷെ ഒരു ഡിമാന്റുണ്ട്; മകനോട് ശിൽപ്പ ഷെട്ടി
മസാജ് ചെയ്താൽ കേക്ക് ഉണ്ടാക്കിതാരമെന്ന വാഗ്ദാനം നൽകി ശില്‍പ്പ ഷെട്ടി. മകനൊപ്പമുള്ള വീഡിയോയാണ് താരം ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്
”എന്റെ അമ്മ ഇത് ഷൂട്ട് ചെയ്യുന്നുവെന്ന് അറിയില്ലായിരുന്നുവെങ്കിലും … ഇങ്ങനെയൊരു അമൂല്യ നിമിഷം അവര്‍ക്ക് പകര്‍ത്താന്‍ കഴിഞ്ഞു. ഈ വീഡിയോ കാണുമ്പോള്‍ കുട്ടികളുണ്ടാകുന്നത് അനുഗ്രഹമാണെന്നും നിങ്ങളുടെ കുട്ടിയുമായി ഇങ്ങനെയുള്ള സംഭാഷണങ്ങള്‍ നടത്താമെന്നും എനിക്ക് മനസ്സിലായി…അവനോടൊപ്പമുള്ള എല്ലാ തമാശകളും ഞാന്‍ ആസ്വദിക്കുന്നു, അവന്റെ സംഭാഷണങ്ങള്‍ കേള്‍ക്കുന്നത് ഒരു മനോഹരമായ വികാരമാണ്…നാമെല്ലാവരും മുമ്പത്തേതിനേക്കാള്‍ ശക്തരായവരില്‍ നിന്ന് പുറത്തുവരട്ടെ” എന്നാണ് ശില്‍പ്പ വീഡിയോ ഷെയര്‍ ചെയ്ത് കുറിച്ചിരിക്കുന്നത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. വിനോദത്തിൽ ഏർപ്പെട്ടും പാചകം പരീക്ഷിച്ചും ഓരോ ദിവസങ്ങൾ തള്ളി നീക്കുകയാണ്
