സീരിയല്‍ താരം തുനിഷ ശര്‍മ്മയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കേസില്‍ അറസ്റ്റിലായ തുനിഷയുടെ മുന്‍ കാമുകന് ഷീസാന് ഖാന്. മരിക്കുന്നതിന് മുമ്പ് തുനിഷ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വ്യക്തിയെ ഡേറ്റ് ചെയ്തിരുന്നു എന്നാണ് ഷീസാന് ഖാന് പറയുന്നത്. മരണത്തിന് മുന്‍പ് ഇയാളുമായി തുനിഷ സംസാരിച്ചിരുന്നതായും ഷീസാന് വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലാ കോടതി ഷീസാന്റെ ജാമ്യ ഹര്‍ജി പരിശോധിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍. ഡിസംബര്‍ 24ന് ആയിരുന്നു തുനിഷ സീരിയലിന്റെ സെറ്റില്‍ വച്ച് ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന്റെ 15 മിനിറ്റ് മുമ്പ് വരെ തുനിഷ, അലി എന്ന് പേരുള്ള ടിന്‍ഡറിലെ പരിചയക്കാരനുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.
ഷീസാന്റെ അഭിഭാഷകന് ഷൈലേന്ദ്ര മിശ്ര മുഖേനെയാണ് നടന് വെളിപ്പെടുത്തല്‍ നടത്തിയത്. തുനിഷയെ ഉര്‍ദ്ദു സംസാരിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന ആരോപണങ്ങള്‍ക്കും ഷീസാന് മറുപടി നല്കി. തനിക്കും തന്റെ സഹോദരിക്കും ഭാഷ വ്യക്തമായി അറിയില്ല എന്നതായിരുന്നു നടന്റെ മറുപടി.
നടിയുമായുള്ള പ്രണയം അവസാനിപ്പിച്ചതിന് പിന്നില്‍ മതവും പ്രായവുമാണെന്ന് ഷീസാന് ഖാന് വ്യക്തമാക്കിയിരുന്നു. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരാണ് തുനിഷയും ഷീസാനും. ഇരുപതുകാരിയായിരുന്ന തുനിഷയേക്കാള്‍ എട്ട് വയസ്സ് പ്രായക്കൂടുതലുണ്ട് ഷീസാന്. നടന്റെ അപേക്ഷ കോടതി ജനുവരി 11ന് പരിഗണിക്കും.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...