Bollywood
നടി തുനിഷ ശര്‍മയുടെ ആ ത്മഹത്യ; നടന്‍ ഷീസന്‍ ഖാന് ജാമ്യം
നടി തുനിഷ ശര്‍മയുടെ ആ ത്മഹത്യ; നടന്‍ ഷീസന്‍ ഖാന് ജാമ്യം
നടി തുനിഷ ശര്‍മയുടെ ആ ത്മഹത്യയില്‍ നടന്‍ ഷീസന്‍ ഖാന് ജാമ്യം. മഹാരാഷ്ട്ര കോടതിയാണ് ഒരു ലക്ഷം രൂപ ബോണ്ടില്‍ ഷീസന്‍ ഖാന് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും ഷീസനോട് ആവശ്യപ്പെട്ടു.
അറസ്റ്റിലായി രണ്ടു മാസത്തിനു ശേഷമാണ് ഷീസന്‍ പുറത്തുവരുന്നത്. ഷീസന്റെ സഹോദരി ഷഫാസ് നാസ് താരത്തിന് ജാമ്യം ലഭിച്ചതില്‍ സന്തോഷം പങ്കുവച്ചു. ഈ വാര്‍ത്തയ്ക്കായി കാത്തിരിക്കുകയായിരുന്നെന്നും സന്തോഷമുണ്ടെന്നുമാണ് അവര്‍ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24നാണ് തുനിഷയെ സീരിയലിന്റെ സെറ്റില്‍ വെച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷീസന്‍ ഖാനുമായുള്ള പ്രണയം തകര്‍ന്നതാണ് ജീവനൊടുക്കാന്‍ കാരണമായത് എന്നാണ് നിഗമനം.
പിന്നാലെ നടിയുടെ അമ്മയുടെ പരാതിയില്‍ അടുത്ത ദിവസം തന്നെ ഷീസന്‍ ഖാനെ അറസ്റ്റു ചെയ്യുകയായിരുന്നു. ആ ത്മഹത്യ പ്രേരണ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്.
