Connect with us

കുറ്റപത്രത്തില്‍ തുനിഷയുടെ ജീവനെടുക്കാന്‍ കാരണമായ ആ നടിയും ഷീസാന്‍ ഖാനും തമ്മിലുള്ള 10 മിനിറ്റ് നീണ്ട സംഭാഷണം; ഞെട്ടിക്കുന്ന വിവരങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍

Actress

നടി തുനിഷ ശര്‍മ്മയുടെ മരണത്തില്‍ 524 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് മുംബൈ വാലിവ് പൊലീസ്. ഫെബ്രുവരി 16 നാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയുടെ മരണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ഈ കുറ്റപത്രത്തില്‍ വെളിപ്പെടുത്തുന്നുവെന്നാണ് വിവരം.

ആലി ബാബ: ദാസ്താന്‍ഇകാബൂളിലെ സഹപ്രവര്‍ത്തകര്‍, കുടുംബം, സുഹൃത്തുക്കള്‍ എന്നിവരടങ്ങുന്ന 31 സാക്ഷികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുനിഷയുടെ ജീവനെടുക്കാന്‍ കാരണമായ ആ നടിയും ഷീസാന്‍ ഖാനും തമ്മിലുള്ള 10 മിനിറ്റ് നീണ്ട സംഭാഷണവും കുറ്റപത്രത്തിലുണ്ട്.

കുറ്റപത്രം പ്രകാരം ഷീസന്‍ ചാറ്റ് ഡിലീറ്റ് ചെയ്യുകയും തുനിഷയുടെ മരണത്തിന് ഉത്തരവാദി ഷീസനായിരിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഷീസനുമായി സംസാരിച്ചതിനെത്തുടര്‍ന്ന് തുനിഷ വിഷാദത്തിലായിരുന്നെന്ന് കാണിക്കുന്ന സിസിടിവി റെക്കോര്‍ഡിംഗുകള്‍ക്കൊപ്പം ഞങ്ങള്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം നടി ആക്രമിക്കപ്പെട്ടോ ഇല്ലയോ എന്നറിയാന്‍ തുനിഷയുടെ വസ്ത്രങ്ങളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. ”തുനിഷയുടെ വസ്ത്രങ്ങളില്‍ എന്തെങ്കിലും രക്തക്കറയുണ്ടോ അല്ലെങ്കില്‍ അവള്‍ ആക്രമിക്കപ്പെട്ടതിന്റെ മറ്റെന്തെങ്കിലും സൂചനകള്‍ ഉണ്ടോ എന്നറിയാന്‍ ഞങ്ങള്‍ ഇപ്പോഴും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ്,” ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

More in Actress

Trending