Connect with us

സിനിമ കണ്ടിട്ട് അതിന്റെ ഏതൊരു കാര്യത്തെകുറിച്ച് പരാമര്‍ശിക്കാനും വിമര്‍ശിക്കാനുമുള്ള പൂര്‍ണ അവകാശം ഓരോ പ്രേക്ഷകനും ഉണ്ട; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

News

സിനിമ കണ്ടിട്ട് അതിന്റെ ഏതൊരു കാര്യത്തെകുറിച്ച് പരാമര്‍ശിക്കാനും വിമര്‍ശിക്കാനുമുള്ള പൂര്‍ണ അവകാശം ഓരോ പ്രേക്ഷകനും ഉണ്ട; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

സിനിമ കണ്ടിട്ട് അതിന്റെ ഏതൊരു കാര്യത്തെകുറിച്ച് പരാമര്‍ശിക്കാനും വിമര്‍ശിക്കാനുമുള്ള പൂര്‍ണ അവകാശം ഓരോ പ്രേക്ഷകനും ഉണ്ട; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സിനിമ കണ്ടിട്ട് അതിന്റെ ഏതൊരു കാര്യത്തെകുറിച്ച് പരാമര്‍ശിക്കാനും വിമര്‍ശിക്കാനുമുള്ള പൂര്‍ണ അവകാശം ഓരോ പ്രേക്ഷകനും ഉണ്ടെന്ന് പറയുകയാണ് പൃഥ്വിരാജ്.

ആര്‍ട്ട് ഓഫ് ഫിലിം മേക്കിങ്ങ് എന്നത് ഇന്ന് എല്ലാവര്‍ക്കും അടുത്തറിയാന്‍ കഴിയുന്ന ഒന്നായി മാറിയെന്നും എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ് ഫിലിം മേക്കിങ്ങ് എന്നും പൃഥ്വിരാജ് പറയുന്നു. സിനിമകളെ കുറിച്ച് പണ്ട് സംസാരിക്കാനുള്ള വേദി കുറവായിരുന്നു. എന്നാല്‍ ഇന്ന് നിരവധി പ്ലാറ്റ്‌ഫോമുകളാണ് സിനിമയ്ക്ക് വേണ്ടി മാത്രമുള്ളത് എന്നും അതുകൊണ്ട് വളരെ വേഗത്തില്‍ സിനിമയെ അടുത്തറിയാന്‍ പ്രേക്ഷകന് കഴിയുന്നുണ്ട് എന്നും നടന്‍ പറഞ്ഞു.

സിനിമകളെ കീറി മുറിച്ച് പരിശോധിക്കുന്ന രീതിയെകുറിച്ച് പ്രേക്ഷകന്‍ മാറിയതിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി. സിനിമയെ കുറിച്ച് മാത്രമല്ല. എല്ലാ കാര്യങ്ങളെ കുറിച്ചുമുള്ള സംവാ?ദങ്ങള്‍ നടത്താന്‍ നിരവധി വേദികള്‍ സജീവമാണ്. പണ്ട് നമ്മള്‍ ഒരു സിനിമ കാണുമ്പോള്‍ അത് കൊള്ളാമെന്നോ കൊള്ളില്ലെന്നോ പറയണമെങ്കില്‍, നമ്മുടെ വീട്ടിലുള്ളവരോട് പറയാമായിരിക്കും, അല്ലെങ്കില്‍ ഒരു സുഹൃത്ത് വലയങ്ങളില്‍ പറയാമായിരിക്കാം.

എന്നാലിന്ന് സിനിമകളെ കുറിച്ച് സംസാരിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും വെബ്‌സൈറ്റുകളും ഫോറവും ഡിസ്‌കഷന്‍ പ്ലാറ്റ്‌ഫോമുകളും ഉണ്ട്. അതുകൊണ്ട് തന്നെ ഇതിനെ കുറിച്ചൊക്കെ സംസാരിക്കാന്‍ ഇടമുണ്ട്, അവസരമുണ്ട്. ഒരു സിനിമ കണ്ടിട്ട് ആ സിനിമയുടെ ഏതൊരു കാര്യത്തെകുറിച്ചും പരാമര്‍ശിക്കാനും വിമര്‍ശിക്കാനുമുള്ള പൂര്‍ണ അവകാശം സിനിമ കാണുന്ന ഓരോ പ്രേക്ഷകനും ഉണ്ട്.

അത് ആരോഗ്യകരമായ കാര്യമാണ് എന്നാണ് ഞാന്‍ കരുതുന്നത്. ആര്‍ട്ട് ഓഫ് ഫിലിം മേക്കിങ്ങ് എന്ന് പറയുന്നത് തന്നെ ഇന്ന് വളരെയധികം അഭിഗമ്യമായ ഒന്നായി കഴിഞ്ഞു. പോക്കറ്റില്‍ കിടക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ മതി ഇന്ന് സിനിമയെടുക്കാന്‍. അത് തിയേറ്ററില്‍ റിലീസ് ചെയ്യാം. അത്രെയും എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നായി ഫിലിം മേക്കിങ്ങ്. അതുകോണ്ട് ഇന്ന് ആര്‍ക്കും സംസാരിക്കാം സിനിമയുടെ ഏതോരു ക്രാഫ്റ്റിനെപ്പറ്റിയും.

More in News

Trending

Recent

To Top