Social Media
ഷീന ബോറ കൊലക്കേസ് ഡോക്യു സീരീസാകുന്നു
ഷീന ബോറ കൊലക്കേസ് ഡോക്യു സീരീസാകുന്നു
െ്രെകം ത്രില്ലര്‍ സിനിമയെ വെല്ലുന്ന ഷീന ബോറ കൊലപാതക കേസ് ഡോക്യുസീരീസ് ആകുന്നു. ‘ദ ഇന്ദ്രാണി മുഖര്‍ജി സ്‌റ്റോറി, ബറീഡ് ട്രൂത്ത്’ എന്ന ഡോക്യു സീരീസ് നെറ്റ്ഫ്‌ലിക്‌സാണ് പുറത്തിറക്കുന്നത്. ഫെബ്രുവരി 23ന് സംപ്രേക്ഷണം ആരംഭിക്കുന്ന സീരീസ് 2012 ഏപ്രില്‍ 24ന് മുംബൈ നഗരത്തില്‍ നടന്ന ദാരുണ കൊലപാതകത്തിന്റെ ചുരുളുകളഴിക്കും.
2015ലാണ് ഷീന ബോറയുടെ കൊലപാതത്തിന്റെ ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറം ലോകമറിയുന്നത്. ഇന്ദ്രാണി മുഖര്‍ജിയുടെ 2023 ലെ ഓര്‍മ്മക്കുറിപ്പായ ‘അണ്‍ബ്രോക്കണ്‍: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’ പുറത്തിറങ്ങിയതിന് മാസങ്ങള്‍ക്ക് ശേഷമാണ് നെറ്റ്ഫ്‌ലിക്‌സില്‍ ഡോക്യു സീരീസ് സംപ്രേക്ഷണം ചെയ്യാന്‍ പോകുന്നു എന്ന പ്രഖ്യാപനം ഉണ്ടാകുന്നത്.
ഇന്ദ്രാണി മുഖര്‍ജിയുടെ ജീവിതവും ആറ് വര്‍ഷത്തെ ജയില്‍വാസവും വിവരിക്കുന്നതാണ് പുസ്തകം. നിലവില്‍ ഇന്ദ്രാണി മുഖര്‍ജി ജാമ്യത്തിലാണ്. ഇന്ദ്രാണി മുഖര്‍ജിയും മക്കളും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും ഡോക്യുസീരീസിന്റെ ഭാഗമാകുമെന്ന് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ പിടിഐയോട് പറഞ്ഞു.
