Connect with us

ക്ലൈമാക്‌സില്‍ ഹനുമാന്റെ രൂപം; തിയേറ്ററില്‍ നിലവിളിച്ചും അടുത്തിരിക്കുന്നവരുടെ ദേഹത്തും നിലത്തും വീണ് ഉരുണ്ട് സ്ത്രീ; ഉള്ളിലെ നെഗറ്റീവ് എനര്‍ജിയാണ് കാരണമെന്ന് സോഷ്യല്‍ മീഡിയ

News

തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് തേജ സജ്ജ നായകനായി എത്തിയ ‘ഹനുമാന്‍’. സൂപ്പര്‍ ഹീറോ വിഭാഗത്തില്‍പ്പെടുന്ന ചിത്രം സര്‍െ്രെപസ് ഹിറ്റായി മാറിയിരിക്കുകയാണ്. വെറും പതിനഞ്ച് ദിവസം കൊണ്ട് 250 കോടിയാണ് ബോക്‌സ് ഓഫീസില്‍ ചിത്രം നേടിയിരിക്കുന്നത്. ഹനുമാന്‍ വിജയകരമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെ ഹൈദരാബാദില്‍ നിന്നും വന്നൊരു വീഡിയോ ആണ് വൈറല്‍ ആകുന്നത്.

ഹൈദരാബാദിലെ ഉപ്പലിലുള്ള ഏഷ്യന്‍ മാളിലെ തിയേറ്ററില്‍ നിന്നുള്ളതാണ് വീഡിയോ. ഹനുമാന്റെ ക്ലൈമാക്‌സിനോട് അനുബന്ധിച്ചുള്ള പാട്ടിനിടെ ഒരു സ്ത്രീ അനിയന്ത്രിതമായി നിലവിളിക്കുകയും അടുത്തിരിക്കുന്നവരുടെ ദേഹത്തും നിലത്തും വീണ് ഉരുളുന്നത് വീഡിയോയില്‍ കാണാം. ഗാനരംഗത്ത് ഹനുമാന്റെ രൂപം കണ്ടാണ് ഈ സ്ത്രീ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. സ്ത്രീയില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടായിരുന്നുവെന്നും അതാണ് ഹനുമാന്റെ രൂപം കണ്ട് അലറി വിളിച്ചതെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. എന്നാല്‍ മറ്റുചിലര്‍ നമ്മള്‍ ആധുനിക യുഗത്തിലാണ് ജീവിക്കുന്നതെന്നും ആ സ്ത്രീയ്ക്ക് വല്ല മാനസിക പ്രശ്‌നവും ഉണ്ടാകുമെന്നുമാണ് ചൂണ്ടിക്കാട്ടിയത്.

ഇത്തരമൊരു സംഭവം മുന്‍പ് കാന്തര എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സമയത്തും ഉണ്ടായി. സിനിമ കാണിരുന്ന ആള്‍ നിയന്ത്രണാതീതമായി നിലവിളിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഈ സംഭവത്തിന് പിന്നാലെ കാന്താരയുടെ ഒരു സ്‌ക്രീനിങ്ങും നിര്‍ത്തി വച്ചിരുന്നു.

ജനുവരി 12നാണ് ഹനുമാന്‍ എന്ന ചിത്രം റിലീസ് ചെയ്തത്. പ്രശാന്ത് വര്‍മ്മയാണ് സംവിധാനം. അമൃത അയ്യര്‍, വരലക്ഷ്മി ശരത്കുമാര്‍, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണെല കിഷോര്‍, സമുദ്രക്കനി, ഗെറ്റപ്പ് ശ്രീനു, സത്യ, രോഹിണി, രാകേഷ് മാസ്റ്റര്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തിയത്.

More in News

Trending

Recent

To Top