Hollywood
സെ ക്‌സ് എഡ്യൂക്കേഷനിലെ വീട് വില്‍പ്പനയ്ക്ക്; വീട് വാങ്ങാന്‍ ജനത്തിരക്ക്, വില കേട്ട് ഞെട്ടി ആരാധകര്‍
സെ ക്‌സ് എഡ്യൂക്കേഷനിലെ വീട് വില്‍പ്പനയ്ക്ക്; വീട് വാങ്ങാന്‍ ജനത്തിരക്ക്, വില കേട്ട് ഞെട്ടി ആരാധകര്‍
നെറ്റ്ഫ്‌ലിക്‌സിന്റെ ജനപ്രിയ ഷോയായ സെ ക്‌സ് എഡ്യൂക്കേഷന്‍ അതിന്റെ അവസാന സീസണും സ്ട്രീം ചെയ്തിരിക്കുകയാണ്. സെപ്തംബര്‍ 21നാണ് അവസാന സീസണ്‍ എത്തിയത്. എട്ട് എപ്പിസോഡുകളാണ് ഈ സീസണില്‍ ഉണ്ടായിരുന്നത്. സീസണ്‍ ഫിനാലെ എപ്പിസോഡ് 83 മിനുട്ട് ദൈര്‍ഘ്യം ഉണ്ടായിരുന്നു. ലോകത്തെങ്ങും ആരാധകരെ സൃഷ്ടിച്ച ഈ ബ്രിട്ടീഷ് കോമഡി സീരിസിലെ ഒരു ലോക്കേഷന്‍ സംബന്ധിച്ച വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്.
പരമ്പരയിലെ നായകനെന്ന് പറയാവുന്ന ഒട്ടിസ് മില്‍ബേണിന്റെയും അവന്റെ അമ്മയും സെക്‌സോളജിസ്റ്റുമായ ഡോ.ജീന്‍ മില്‍ബേണിന്റെയും വീടാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ആരാധകര്‍ക്ക് ഒറ്റ നോട്ടത്തില്‍ മനസിലാകുന്ന രീതിയില്‍ വളരെ പ്രശസ്തമായ ഈ വീട് ഇപ്പോള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. 1.5 പൗണ്ടാണ് വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ രൂപ ഏതാണ്ട് 15 കോടിക്ക് അടുത്ത് വരും ഇത്.
വെയില്‍സിലെ ഹെറഫിലെ റോസ്ഓണ്‍വൈയ്ക്ക് സമീപമുള്ള സൈമണ്ട്‌സ് യാറ്റില്‍ സ്ഥിതി ചെയ്യുന്ന വീട് ചില ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകളിലാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. വീട് വാങ്ങാനായി വന്‍ ഡിമാന്റാണ് എന്നാണ് ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരം. ഈ വീട് സംബന്ധിച്ച ഇന്‍സ്റ്റഗ്രാം പേജിലും വില്‍പ്പന അറിയിപ്പ് വന്നിട്ടുണ്ട് ’21 വര്‍ഷത്തെ ഉടമസ്ഥതയ്ക്ക് ശേഷം, ഞങ്ങളുടെ മനോഹരമായ വീട് വില്‍പ്പനയ്ക്ക് വയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു’ എന്നാണ് പോസ്റ്റില്‍ പറയുന്നത്.
ആസാ ബട്ടര്‍ഫീല്‍ഡ് അവതരിപ്പിച്ച ഓട്ടിസിന്റെയും ഗില്ലിയന്‍ ആന്‍ഡേഴ്‌സണ്‍ അവതരിപ്പിച്ച ഓട്ടിസിന്റെ അമ്മ ഡോ. ജീനിന്റെയും വീടായാണ് സെ ക്‌സ് എഡ്യൂക്കേഷനിലെ നാല് സീസണിലും ഈ വീട് അവതരിപ്പിക്കപ്പെട്ടത്. ഇതിനൊപ്പം തന്നെ ബ്രിട്ടനിലെ നിരവധി ടിവി ഷോകളിലും മറ്റും ഈ വീട് പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം വെയില്‍സിലെ വിവിധയിടങ്ങളിലാണ് സെ ക്‌സ് എഡ്യൂക്കേഷന്‍ ചിത്രീകരിച്ചത്. പെനാര്‍ത്ത് പിയര്‍, ന്യൂപോര്‍ട്ടിലെ കാംക്രാന്‍ ഫോറസ്റ്റ്, കാര്‍ഡിഫ് സെന്റ് ഫാഗന്‍സ് മ്യൂസിയം എന്നിങ്ങനെ വെയില്‍സിലെ പല സ്ഥലങ്ങളും സെ ക്‌സ് എഡ്യൂക്കേഷനില്‍ വന്നിട്ടുണ്ട്.
