Malayalam
പുറത്തുപോകാന്‍ മടിയാണ്, വീട്ടില്‍ ജിം മുതല്‍ തിയേറ്റര്‍ വരെ, വിശേഷങ്ങള്‍ പങ്കുവെച്ച് ഷീലു എബ്രഹാം!
പുറത്തുപോകാന്‍ മടിയാണ്, വീട്ടില്‍ ജിം മുതല്‍ തിയേറ്റര്‍ വരെ, വിശേഷങ്ങള്‍ പങ്കുവെച്ച് ഷീലു എബ്രഹാം!
വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. എല്ലാ ചിത്രത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഷീലുവിന് സാധിച്ചിട്ടുണ്ട്. വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് നിരവധി സിനിമകളില്‍ നായികയായും മറ്റും അഭിനയിച്ച് ശ്രദ്ധനേടാന്‍ ഷീലുവിനായി.
2013 മുതല്‍ സിനിമാ രംഗത്ത് സജീവമായ താരം ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. സോളോ, പുതിയ നിയമം, പുത്തന്‍ പണം, കനല്‍, ശുഭരാത്രി, ഷി ടാക്‌സി, തുടങ്ങിയ ചിത്രങ്ങളില്‍ ഷീലു വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷീലു വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്‌സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി യൂട്യൂബ് ചാനലും ഷീലു ആരംഭിച്ചിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷമാണ് വൈറലായി മാറുന്നത്. തന്റെ വീട്ടിലെ ആഢംബര സൗകര്യങ്ങളെ കുറിച്ചാണ് ഷീലു പറയുന്നത്. ‘ഞാന്‍ വലിയ ഷോപ്പിംഗ് ക്രെയിസുള്ളയാളല്ല. സാരികളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഒസിഡിയുള്ളയാളാണ് ഞാന്‍. സാധനങ്ങള്‍ കറക്ടായി വെക്കണം. അല്ലെങ്കില്‍ എനിക്ക് ഭയങ്കര ദേഷ്യം വരും. ഞാന്‍ അധികം തുണികള്‍ വാങ്ങാന്‍ പോകാറില്ല.
അതെന്തുകൊണ്ടാണെന്ന് പറയുമ്പോള്‍ ആള്‍ക്കാര്‍ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. കടയില്‍ പോയി റെഡിമെയ്ഡ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അത് നമ്മള്‍ ഇട്ടുനോക്കണം. അത് ഒരുപാട് പേര്‍ ഇട്ടുനോക്കിയിട്ട് വെച്ചതായിരിക്കും. അപ്പോള്‍ എന്റെ മനസിലത് ഇങ്ങനെ വരും. അപ്പോള്‍ എനിക്ക് കഴുത്തിലൊക്കെ ചൊറിയാന്‍ തുടങ്ങും.
‘എന്റെ മൈന്‍ഡിലെ പ്രശ്‌നമാണത്. അതുകൊണ്ട് ഡ്രസ് എടുക്കാന്‍ പോകുകയാണെങ്കില്‍ പ്രിപെയ്ഡായിരിക്കും. വന്നയുടന്‍ കുളിക്കും. വാങ്ങിയ വസ്ത്രങ്ങളും കഴുകും. അല്ലെങ്കില്‍ ഡ്രൈ ക്ലീനിങിന് കൊടുക്കും’ എന്നും താരം പറയുന്നു. മാത്രമല്ല, തന്റെ വീട്ടിലെ ജിമ്മും, തിയേറ്ററും, വാഡ്രോബ്‌സുമൊക്കെ നടി അവതാരകയായ എലീനയ്ക്ക് കാണിച്ചുകൊടുത്തു. മമ്മൂക്കയുടെ കൂടെ മൂന്ന് സിനിമകള്‍ ചെയ്തു. ഭയങ്കര ഫ്രണ്ട്‌ലി ആയിട്ടുള്ള ആളാണ് മമ്മൂക്ക. പുറമെ കാണുമ്പോള്‍ ഭയങ്കര ജാഡയായിട്ടൊക്കെ തോന്നും’ എന്നും ശീലു പറഞ്ഞു.
മാത്രമല്ല, പുറത്തുപോകാന്‍ മടിയുള്ള ആളാണ് താനെന്നും ഷീലു കൂട്ടിച്ചേര്‍ത്തു. ശീലു അഭിനയിച്ച മിക്ക സിനിമകളുടെയും നിര്‍മാതാവ് ഭര്‍ത്താവായ എബ്രഹാം മാത്യുവാണ്. അടുത്തിടെ പിറന്നാള്‍ സമ്മാനമായി ഭര്‍ത്താവ് എബ്രഹാം ഷീലുവിന് മിനി കണ്‍ട്രിമാന്‍ എന്ന വാഹനം സമ്മാനിച്ചത് വൈറലായിരുന്നു.
പുതിയ വാഹനത്തിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ശീലു ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 42 ലക്ഷം മുതല്‍ 46 ലക്ഷം വരെയാണ് മിനി കൂപ്പര്‍ കണ്ട്രിമാന്റെ എക്‌സ്‌ഷോറൂം വില. കൊച്ചിയിലെ മിനി ഡീലര്‍പ്പില്‍ നിന്നാണ് പുതിയ വാഹനം ശീലു സ്വന്തമാക്കിയത്. ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ ഐവി മെറ്റാലിക് നിറത്തിലുള്ള മിനി കൂപ്പര്‍ കണ്‍ട്രിമാനാണ് ശീലുവിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത സ്റ്റാറാണ് ശീലുവിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.
നടി എന്നതിനേക്കാളുപരി നഴ്‌സ് കൂടിയാണ് ഷീലു. പഠനത്തിന് ശേഷം ഷീലു ഹൈദരാബാദ്, കുവൈറ്റ്, മുംബൈ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തോടെയാണ് നഴ്‌സിങ് ജോലി ഷീലു വിട്ടത്. വ്യവസായിയും നിര്‍മാതാവുമായ എബ്രഹാം മാത്യുവാണ് ശീലുവിന്റെ ഭര്‍ത്താവ്. നര്‍ത്തകി കൂടിയായ ശീലു നിരവധി സംസ്ഥാന, സര്‍വകലാശാലാ തലങ്ങളില്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്.
അതേസമയം, താന്‍ സിനിമയിലേയ്ക്ക് എത്തിയതിനെ കുറിച്ചും ഷീലു മുമ്പ് പറഞ്ഞിരുന്നു. താരത്തിന്റെ മുഖചിത്രം ആകസ്മികമായി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഒരു ആഴ്ച പതിപ്പില്‍ അച്ചടിച്ച് വന്നത്. ചേട്ടന്റെ കോളേജിലെ ഒരു പരിപാടിയ്ക്ക് പോയപ്പോള്‍ തന്നെ കണ്ട് ചിത്രമെടുക്കാന്‍ ക്ഷണിക്കപ്പെടുകയായിരുന്നു. അന്ന് ചിത്രത്തിനൊപ്പം എന്റെ വിലാസം നല്‍കിയിരുന്നു. വളരെ അധികം സ്ട്രിക്ട് കൂടിയായ അച്ഛനോട് അഭിനയം എന്ന മോഹം പറയാന്‍ തന്നെ പേടിയായിരുന്നു.
തുടര്‍ന്ന് ഷീലു നഴ്‌സിങ് പഠിക്കാനായി ഹൈദരാബാദിലേക്ക് പോയി. സിസ്റ്റര്‍മാര്‍ നടത്തുന്ന കോളേജായിരുന്നതിനാല്‍ തന്നെ അവിടെയും നൃത്ത വേദികളില്‍ താരം സജീവമായി. പിന്നാലെ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയതിയോടെ കുവൈത്തിലേക്ക് നഴ്‌സായി ചേക്കേറി. അങ്ങനെ ഇരിക്കെയാണ് നൃത്തത്തിലേയ്ക്ക് ശ്രദ്ധ തിരിച്ചു തുടങ്ങിയത്. തുടര്‍ന്ന് സിനിമ നിര്‍മാണ മേഖലയിലേക്കും ചുവട് വച്ചു. അബാം മൂവീസ് എന്ന പേരില്‍ ഒരു ബാനര്‍ തുടങ്ങി. മോഡലുകളെ അതിന് വേണ്ടി ഒരു പരസ്യ ചിത്രം ചെയ്യാന്‍ അന്വേഷിച്ചപ്പോഴാണ് ഭര്‍ത്താവില്‍ നിന്നും ഒരു ചോദ്യം എത്തുന്നത്.
നിനക്ക് അങ്ങ് അഭിനയിച്ചാല്‍ പോരെ എന്ന്. അങ്ങനെയാണ് താന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. സ്വന്തം കമ്പനിയിലൂടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസരം കിട്ടിയിട്ടും നഷ്ടമായത് താരത്തിന് തിരികെ കിട്ടി. സിനിമയിലെത്തിയപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ പോലും മോശമായി പെരുമാറി. സുഹൃത്ത് ബന്ധങ്ങള്‍ തകരാന്‍ സിനിമ കാരണമായിയെന്നും ഷീലു പറയുന്നു. വീട്ടുകാരും ആദ്യം എതിര്‍ത്തു.സിനിമ മോശം ഫീല്‍ഡാണ്, അതിലേക്കു പോയപ്പോള്‍ നീയും മോശമായി. ഭര്‍ത്താവുമായുള്ള ബന്ധം മോശമായതു കൊണ്ടാണ് നീ ഈ പണിക്കു പോയത്. ഇങ്ങനെയാണ് സുഹൃത്തുക്കള്‍ പറഞ്ഞതെന്നും ഷീലു പറഞ്ഞിരുന്നു.
