Malayalam
സ്വന്തം ഇഷ്ടപ്രകാരം പത്തുനൂറ് തവണ പോയിക്കഴിഞ്ഞ് എന്നെ ബ ലാത്സംഗം ചെയ്തെന്ന് പറയുന്നത് ശരിയല്ല; കേസുമായി എത്തുന്നത് പകപോക്കാൻ; ഷീലു എബ്രഹാം
സ്വന്തം ഇഷ്ടപ്രകാരം പത്തുനൂറ് തവണ പോയിക്കഴിഞ്ഞ് എന്നെ ബ ലാത്സംഗം ചെയ്തെന്ന് പറയുന്നത് ശരിയല്ല; കേസുമായി എത്തുന്നത് പകപോക്കാൻ; ഷീലു എബ്രഹാം
വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. എല്ലാ ചിത്രത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ ഷീലുവിന് സാധിച്ചിട്ടുണ്ട്. വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് നിരവധി സിനിമകളിൽ നായികയായും മറ്റും അഭിനയിച്ച് ശ്രദ്ധനേടാൻ ഷീലുവിനായി.
ഇപ്പോഴിതാ വിവാഹേതര ബന്ധങ്ങളെ കുറ്റം പറയാനാകില്ലെന്ന് പറയുകയാണ് ഷീലു എബ്രഹാം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇതേ കുറിച്ച് പറഞ്ഞത്.
നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;
വിവാഹജീവിതത്തിലെ പാളിച്ചകൾ കാരണമാകാം വിവാഹേതര ബന്ധങ്ങളിലേയ്ക്ക് പോകുന്നത്. അല്ലെങ്കിൽ സങ്കൽപ്പത്തിലെ ആളല്ലായിരിക്കാം. അതിനെ കുറ്റം പറയാനാകില്ല. അതെല്ലാം വ്യക്തികളുടെ സ്വാതന്ത്ര്യമാണ്. ബലാത്സംഗം തെറ്റാണ്. എന്നാൽ ഇഷ്ടത്തോടെ പോകുന്നതിൽ തെറ്റില്ല. സ്വന്തം ഇഷ്ടപ്രകാരം പത്തുനൂറ് തവണ പോയിക്കഴിഞ്ഞ് എന്നെ ബ ലാത്സംഗം ചെയ്തെന്ന് പറയുന്നത് ശരിയല്ല.
ചലച്ചിത്ര മേഖലയിലെ സ്ത്രീപുരുഷ ബന്ധങ്ങൾ ജനങ്ങൾ നേരിട്ട് അറിയുന്നതല്ല, അറിയിക്കുന്നതാണ്. വർഷങ്ങളോളം പരസ്‌പരം അറിയാവുന്നവർ പകപോക്കാൻ കേസുമായി എത്തും എന്നും ഷീലു പറഞ്ഞു. മാത്രമല്ല, സംവിധായകൻ ഒമർ ലുലുവുമായി ബന്ധപ്പെട്ട ബ ലാത്സംഗ കേസിനെക്കുറിച്ചും നടി പറഞ്ഞു.
ഒമർ ലുലുവുമായി ബന്ധപ്പെട്ട കേസിന് വളരെ മുൻപാണ് സിനിമ ആരംഭിച്ചത്. ഷൂട്ട് തുടങ്ങി ദിവസങ്ങളോളം കഴിഞ്ഞാണ് കേസ് വരുന്നത്. കോടതി നടപടികൾ നടക്കുന്നതിനിടയിലും ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. അദ്ദേഹവുമായി അടുത്ത സൗഹൃദമുണ്ട്. കേസ് സിനിമയെ ബാധിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു.
എന്നാൽ ഇത്തരത്തിലെ കാര്യങ്ങൾ സിനിമാ മേഖലയിൽ സാധാരണമാണ്. ഒമർ ലുലു നല്ലയാളാണോ അല്ലയോ എന്നൊന്നും പറയാനാകില്ല. സ്ത്രീകളും പുരുഷന്മാരുമായുള്ള ബന്ധങ്ങൾ ഇന്ന് സാധാരണമാണ്. ഇഷ്ടത്തിലിരുന്നവർ തമ്മിൽ അഭിപ്രായവ്യത്യാസം വരുമ്പോഴുള്ള പകപോക്കലാണ് ഇത്തരം കേസുകൾ. സ്ത്രീകൾ ശ്രദ്ധിക്കണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത് എന്നാണ് നടി പറയുന്നത്.
ഒമർ ലുലു സംവിധാനം ചെയ്ത ബാഡ് ബോയ്‌സ് എന്ന ചിത്രം നിർമിച്ചത് ഷീലുവാണ്. ചിത്രം ഓണം റിലീസിനെത്തുമെന്നാണ് വിവരം. തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്.
ചിത്രത്തിൽ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോർജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.