വിനീത് ശ്രീനിവാസന് നായകനായ മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തെ വിമർശിച്ച് നടന് ഇടവേള ബാബു കഴിഞ്ഞ ദിവസം എത്തിയിരുന്നു. സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും ഇടവേള ബാബു പറഞ്ഞു.
ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഷീലു എബ്രഹാം.
“മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് കണ്ടു. സിനിമയുടെ തുടക്കത്തിൽ തന്നെ ആരോടും നന്ദി പറയാനില്ല എന്ന് എഴുതി കാണിച്ചത് ഒരു വെറൈറ്റി ആശയമായി തോന്നി.. ഇങ്ങനെയൊരു വ്യത്യസ്തത കൊണ്ട് വരാൻ കാണിച്ച ചിന്തയ്ക്കും ധൈര്യത്തിനും മുകുന്ദൻ ഉണ്ണിയുടെ അണിയറ പ്രവർത്തകർക്ക് എന്റെ കൈയ്യടികൾ!”, ഷീലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 11 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജനുവരി 13 ന് ആയിരുന്നു. ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിനവ് സുന്ദര്‍ നായക് ആയിരുന്നു.
മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ചിത്രമായിരുന്നു തുടരും. ഇപ്പോഴിതാ സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചതായി പരാതി വന്നിരിക്കുകയാണ്....
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...