Connect with us

ഒന്നും അവസാനിച്ചിട്ടില്ല….നേട്ടങ്ങൾ ഇനിയും കാത്തിരിക്കുന്നു; കൃഷ്‌ണനായി നൃത്ത വേദിയിൽ തിളങ്ങി മഞ്ജു വാര്യർ

Movies

ഒന്നും അവസാനിച്ചിട്ടില്ല….നേട്ടങ്ങൾ ഇനിയും കാത്തിരിക്കുന്നു; കൃഷ്‌ണനായി നൃത്ത വേദിയിൽ തിളങ്ങി മഞ്ജു വാര്യർ

ഒന്നും അവസാനിച്ചിട്ടില്ല….നേട്ടങ്ങൾ ഇനിയും കാത്തിരിക്കുന്നു; കൃഷ്‌ണനായി നൃത്ത വേദിയിൽ തിളങ്ങി മഞ്ജു വാര്യർ

മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യർ ഒരു നടി മാത്രമല്ല നർത്തകി കൂടിയാണെന്ന കാര്യം അറിയാത്തവർ കുറവായിരിക്കും.കുറച്ചധികം വർഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു വീണ്ടും നൃത്ത വേദിയിലെത്തിയിരിക്കുകയാണ്. ‘രാധേ ശ്യാം’ എന്ന ഡാൻസ് ഡ്രാമയിൽ ശ്രീകൃഷ്‌നായാണ് മഞ്ജു വേഷമിട്ടത്. ഗുരു ഗീത പത്മകുമാറാണ് ഈ നൃത്തം ചിട്ടപ്പെടുത്തിയത്. രാധയുടേയും കൃഷ്‌ണന്റേയും പ്രണയമാണ് ഡാൻസ് ഡ്രാമയുടെ പ്രമേയം. സൂര്യ ഫിലിം ഫെസ്റ്റിവൽ വേദിയിലായിരുന്നു മഞ്ജുവിന്റെ നൃത്തം.

മഞ്ജു കൃഷ്‌ണനായി വേദിയിൽ നിറഞ്ഞു നിന്ന് ആടി തിമിർത്തു. താരത്തിന്റെ കൃ‌ഷ്‌ണ വേഷത്തിലുള്ള ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ നേടികഴിഞ്ഞു. അനവധി താരങ്ങൾ ചിത്രങ്ങൾക്ക് താഴെ മഞ്ജുവിന് അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.ആയിഷയിൽ നിന്ന് കൃഷ്‌ണനിലേക്ക് എന്നാണ് ഒരു ആരാധകന്റെ കമന്റ്. കലാജീവിതത്തിലേക്കുള്ള മഞ്ജുവിന്റെ തിരിച്ചുവരവും ഗുരുവായൂർ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടായിരുന്നു. കലാക്ഷേത്ര പൊന്നിയാണ് കണ്ണന് പ്രിയപ്പെട്ടവളായ രാധയായി മഞ്ജുവിനൊപ്പം നൃത്തം ചെയ്തത്.

കുറച്ച് നാളുകളായി രാധേ ശ്യാമിന്റെ പൂർത്തികരണത്തിനും പ്രാക്ടീസിനും പിന്നാലെയായിരുന്നു മഞ്ജുവും സംഘവും. തുനിവ്, ആയിഷ എന്നീ സിനിമകളുടെ പ്രമോഷൻ പരിപാടികൾക്ക് പോലും ഓടി എത്തിയത് ഈ പ്രാക്ടീസ് തിരക്കിന് ഇടയിൽ നിന്നായിരുന്നു.

നൃത്തം ജീവവായുവാണ് മഞ്ജുവിന്. അമ്മയ്ക്കും അച്ഛനും അഭിനയത്തേക്കാൾ പ്രിയം നൃത്തത്തോടാണെന്ന് പലപ്പോഴും മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ട്. നൃത്ത നാടകം മുഴുവനായും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഞ്ജുവിന്റെ നൃത്തം ഇത്ര ​ഗംഭീരമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകർ കുറിക്കുന്നത്.

മഞ്ജു കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിയ സമയത്ത് മകൾ മീനാക്ഷിയെ നൃത്തം പഠിപ്പിക്കുന്നതിനായിട്ടാണ് ഗീത പത്മകുമാർ ആദ്യം എത്തിയത്. അന്ന് വെറുതെ തോന്നിയ ആഗ്രഹമാണ് വീണ്ടും മഞ്ജുവിനെ നൃത്ത വേദിയിലേക്ക് എത്തിച്ചത്.പിന്നീട് സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയപ്പോൾ എന്നും എപ്പോഴും എന്ന ചിത്രത്തിൽ ഗീത ടീച്ചറിന്റെ നേതൃത്വത്തിൽ മഞ്ജു മനോഹര നൃത്തരംഗം അവതരിപ്പിച്ചു. മനോഹരവും ലളിതവുമായ ക്ലാസിക്കൽ പെർഫോമൻസായിരുന്നു അത്. ‘നാവുകൊണ്ട് ടീച്ചറെന്ന് ഞാൻ പറയുന്നുണ്ടെങ്കിലും ഹൃദയം കൊണ്ട് ചേച്ചി എന്നാണ് വിളിക്കുന്നത്.’

‘ടീച്ചർ പറയും…. സിനിമാതാരം എന്നതുകൊണ്ട് അല്ല…. മഞ്ജു നല്ല നർത്തകി ആയതുകൊണ്ടാവണം ആളുകൾ പ്രോഗ്രാം കാണാൻ വരേണ്ടതെന്ന്. പെർഫോമൻസിന്റെ ക്വാളിറ്റിയിൽ ഒട്ടും കോംപ്രമൈസ് ചെയ്യാൻ ടീച്ചർ സമ്മതിക്കില്ല. അത്രക്ക് ഇന്ററസ്റ്റ് എടുത്താണ് ഓരോ പ്രോഗ്രാമിന് വേണ്ടിയും എന്നെ ഒരുക്കുന്നത്’ എന്നാണ് മുമ്പൊരിക്കൽ തന്റെ പ്രിയപ്പെട്ട ടീച്ചർ ​ഗീത പദ്മകുമാറിനെ കുറിച്ച് മഞ്ജു എഴുതിയത്.

നേട്ടങ്ങൾ ഇനിയും കാത്തിരിക്കുന്നു… ഒന്നും അവസാനിച്ചിട്ടില്ലെന്ന് തെളിയിച്ചു എന്നാണ് പലരും മഞ്ജുവിന്റെ നൃത്തം കണ്ട് കമന്റ് ചെയ്തത്. കൃഷ്ണനെ നേരിട്ട കണ്ട അനുഭൂതിയുണ്ടെന്നും ചിലർ കുറിച്ചു. അതേസമയം മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമകളായ തുനിവും ആയിഷയും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.

തുനിവിൽ അജിത്താണ് നായകൻ. ആമിർ പള്ളി‌യ്ക്കലിന്റെ സംവിധാനത്തിലൊരുങ്ങിയ ആയിഷ സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്. സൗബിൻ ഷാഹീറും മഞ്ജുവും ഒന്നിച്ചെത്തുന്ന വെള്ളരിപട്ടണമാണ് താരത്തിന്റെ അടുത്തതായി റിലീസിനെത്തുന്ന ചിത്രം.

More in Movies

Trending

Recent

To Top