കേരളത്തിനായി സഹായഹസ്‌തം നീട്ടി ഷാരൂഖ് ഖാനും; പക്ഷെ പ്രശസ്തിക്ക് വേണ്ടി ആരെയും അറിയിച്ചില്ല !! പുറം ലോകമറിഞ്ഞത് റസൂൽ പൂക്കുട്ടിയുടെ ആ ട്വീറ്റിലൂടെ…
പ്രളയദുരന്തത്തിൽ കേരളം നട്ടം തിരയുമ്പോൾ സഹായഹസ്‌തവുമായി എത്തിയത് നിരവധി പേരായിരുന്നു. കോളിവുഡിൽ നിന്നും, ടോളിവുഡിൽ നിന്നും, ബോളിവുഡിൽ നിന്നുമൊക്കെ ഒരുപാട് സഹായങ്ങളാണ് എത്തിയത്. ഇപ്പോഴിതാ നടൻ ഷാരൂഖ് ഖാനും കേരളത്തിനായി സഹായഹസ്‌തം നീട്ടിയതായാണ് റിപ്പോർട്ടുകൾ. പക്ഷെ പ്രശസ്തിക്ക് വേണ്ടി ഈ കാര്യം പുറത്തു പറയാൻ അദ്ദേഹം തയ്യാറായിട്ടില്ല.
റസൂൽ പൂക്കുട്ടിയുടെ ഒരു ട്വീറ്റിലൂടെയാണ് കാര്യങ്ങളെല്ലാം പുറം ലോകമറിയുന്നത്. അപകട സാഹചര്യത്തിൽ ആരുമറിയാതെ സഹായിച്ച ഷാരുഖിന് നന്ദി പറയുകയല്ലാതെ ഏത് രീതിയിലാണ് അദ്ദേഹം സഹായിച്ചതെന്നോ, എത്ര രൂപയാണ് നൽകിയതെന്നു റസൂൽ പൂക്കുട്ടി ട്വിറ്ററിൽ വ്യക്തമാക്കിയിട്ടില്ല. ചെന്നൈ പ്രളയത്തിന്റെ സമയത്തും ഒരു കോടി രൂപ നൽകിയ ഷാരൂഖ് അന്നും പ്രശസ്തിക്ക് വേണ്ടി പുറംലോകത്തിനെ അറിയിച്ചിരുന്നില്ല.
പുറം ലോകമറിയാതെ മറ്റുള്ളവരെ സഹായിക്കുന്ന ആ വലിയ മനസ്സിനെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
ഗായിക മഞ്ജരിയും ബാല്യകാല സുഹൃത്തായ ജെറിനും വിവാഹിതരായിരിക്കുകയാണ്. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. സുരേഷ് ഗോപി, ജി വേണുഗോപാല്‍, സിദ്ധാര്‍ത്ഥ ശിവ തുടങ്ങി...