Connect with us

ഇനി ബോളിവുഡ് കിംഗ് ഖാൻ സ്വർണ നാണയത്തിലും; സൂപ്പർ താരത്തെ ആദരിച്ച് ഫ്രഞ്ച് മ്യൂസിയം; സംഭവം ഇങ്ങനെ

Actor

ഇനി ബോളിവുഡ് കിംഗ് ഖാൻ സ്വർണ നാണയത്തിലും; സൂപ്പർ താരത്തെ ആദരിച്ച് ഫ്രഞ്ച് മ്യൂസിയം; സംഭവം ഇങ്ങനെ

ഇനി ബോളിവുഡ് കിംഗ് ഖാൻ സ്വർണ നാണയത്തിലും; സൂപ്പർ താരത്തെ ആദരിച്ച് ഫ്രഞ്ച് മ്യൂസിയം; സംഭവം ഇങ്ങനെ

ബോളിവുഡ് സൂപ്പർ താരം കിംഗ് ഖാൻ ഷാരൂഖ് ഖാന് ആദരവുമായി ഫ്രാൻസിലെ പാരീസ് ഗ്രെവിൻ മ്യൂസിയം. പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ഗ്രാൻഡ്‌സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന ഒരു മെഴുക് മ്യൂസിയമാണിത്.

താരത്തിന്റെ പേരിലാണ് മ്യൂസിയം സ്വർണ നാണയങ്ങൾ പുറത്തിറക്കിയത് . നടന്റെ ചിത്രങ്ങൾ പതിപ്പിച്ച നാണയങ്ങളാണ്. ഓഗസ്റ്റ് 10ന് അദ്ദേഹത്തിന് നാണയം കൈമാറും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നാണയത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത് . ‌

ഈ മ്യൂസിയത്തിൽ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന ആദ്യത്തെ ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ. ലോകത്തിലെ പ്രധാന വാക്സ് മ്യൂസിങ്ങളിലൊക്കെ ഷാരൂഖ് ഖാൻ്റെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘കിങ്’ ആണ് ഷാറൂഖ് ഖാന്റെ പുതിയ ചിത്രം. മകൾ സുഹാന ഖാനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിഷേക് ബച്ചനാണ് ചിത്രത്തിൽ കിങ് ഖാന്റെ വില്ലനായി എത്തുന്നത്.

More in Actor

Trending