Malayalam
ആ കടലാസ് കത്തിച്ചു; എല്ലാ പ്രേശ്നങ്ങളും അവസാനിപ്പിച്ചന്ന് ഷെയിൻ നിഗം!
ആ കടലാസ് കത്തിച്ചു; എല്ലാ പ്രേശ്നങ്ങളും അവസാനിപ്പിച്ചന്ന് ഷെയിൻ നിഗം!
By
ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ഷെയിൻ നിഗം.എന്നാൽ എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ചെന്നും ഉടൻ ജോബി ജോർജിന്റെ സിനിമയിൽ അഭിനയിക്കുമെന്നും കഴിഞ്ഞ ദിവസം ഒരു വീഡിയോയിലൂടെ ഷെയിൻ വ്യക്തമാക്കി.ഒരു കടലാസ് കത്തിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് പ്രശ്ന പരിഹാരത്തെ കുറിച്ച് താരം വ്യക്തമാക്കിയിരിക്കുന്നത്. പ്രശ്നം പരിഹരിച്ചു. വൺ ലവ്. എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ പ്രതികരിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ചർച്ച വിജയമാണെന്നും നിർമ്മാതാവുമായിട്ടുളള എല്ലാ പ്രശ്നവും പരിഹരിച്ചെന്നും ഷെയ്ൻ പറഞ്ഞു. ചർച്ചയ്ക്ക് ശേഷം ജോബി ജോർജ് തന്നോട് മാപ്പ് പറഞ്ഞെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ വെയിലിന്റെ സെറ്റിൽ നവംബർ 16 മുതൽ ജോയിൻ ചെയ്യുമെന്നും കൂട്ടിച്ചേർത്തു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനു താരസംഘടനയായ അമ്മയുടെ നേത്യത്വവുമായുള്ള ചർച്ചയിലാണ് പ്രശ്നം സമാധനപരമായി പരിഹരിച്ചത്.
shane nigam new facebook video
