Actress
മാധ്യമങ്ങളെ വിളിച്ചുകൂട്ടി ഷെയ്ൻ ക ഞ്ചാവാണെന്ന് പറഞ്ഞു. അവൻ കഞ്ചാവ് നിർത്തിയോ, ഇപ്പോൾ എങ്ങനെയുണ്ട് എന്നാണ് ഷെയ്നിനെ പറ്റി എല്ലാവർക്കും അറിയേണ്ടത്; ഒരു പ്രായത്തിൽ ചിലപ്പോൾ അങ്ങനെ ഉണ്ടായിരുന്നിരിക്കാം; സാന്ദ്ര തോമസ്
മാധ്യമങ്ങളെ വിളിച്ചുകൂട്ടി ഷെയ്ൻ ക ഞ്ചാവാണെന്ന് പറഞ്ഞു. അവൻ കഞ്ചാവ് നിർത്തിയോ, ഇപ്പോൾ എങ്ങനെയുണ്ട് എന്നാണ് ഷെയ്നിനെ പറ്റി എല്ലാവർക്കും അറിയേണ്ടത്; ഒരു പ്രായത്തിൽ ചിലപ്പോൾ അങ്ങനെ ഉണ്ടായിരുന്നിരിക്കാം; സാന്ദ്ര തോമസ്
നിരവധി വിമർശനങ്ങൾ നേരിട്ട താരമാണ് ഷെയ്ൻ നിഗം. നിരവധി വിവാദങ്ങളും വിലക്കുകളും നേരിടേണ്ടതായി വന്നിട്ടുണ്ട്. ലഹരി ഉപയോഗത്തിന്റെ പേരിലും നടനെതിരെ വിമർശനങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ നടനെ കുറിച്ച് നടിയും നിർമാതാവുമായ സാന്ദ്ര തോമസ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ബുദ്ധിയുള്ള ആർക്കും മനസ്സിലാകുന്ന ഒരു കാര്യമാണ്. എത്രയോ നടന്മാർക്കെതിരെ എന്തെല്ലാം പ്രശ്നങ്ങൾ വരുന്നു. ഇതെല്ലാം പൊതുസമൂഹത്തിലേയ്ക്ക് എത്താറുണ്ടോ. ഞാൻ തന്നെ പരാതികൾ നൽകിയിട്ടുണ്ട്. ഇതൊന്നും പുറത്തേയ്ക്ക് വന്നില്ല. എന്തുകൊണ്ട് ഷെയ്ൻ നിഗത്തിൻറെ മാത്രം കേസ് ഒരു വലിയ പ്രസ്മീറ്റ് നടത്തി അറിയിച്ചു.
കത്ത് ലീക്കായി. നമ്മൾ സംഘടനയ്‌ക്ക് നൽകുന്ന ഒരു കത്ത് എങ്ങനെയാണ് ലീക്കാവുന്നത്. ഒരു കുടുംബത്തിൽ തീർക്കേണ്ട കാര്യം കുടുംബത്തിൽ തന്നെ തീർക്കണം. നാട്ടുകാരെ വിളിച്ചുകൂട്ടി നാട്ടുകൂട്ടം ചേർന്ന് അവിടെ ഇരുത്തിയല്ല പരിഹാരം ഉണ്ടാക്കേണ്ടത്. പൊതുസമൂഹത്തിന്റെ മുൻപിൽ അവരെ നാണം കെടുത്തേണ്ട കാര്യമില്ല.
അവർ ചെയ്തത് അവർക്ക് തെറ്റാണെന്ന് മനസ്സിലായാൽ മതി. മാധ്യമങ്ങളെ വിളിച്ചുകൂട്ടി ഷെയ്ൻ ക ഞ്ചാവാണെന്ന് പറഞ്ഞു. അവൻ കഞ്ചാവ് നിർത്തിയോ, ഇപ്പോൾ എങ്ങനെയുണ്ട് എന്നാണ് ഷെയ്നിനെ പറ്റി എല്ലാവർക്കും അറിയേണ്ടത്. കാരണം എല്ലാവരുടെയും മനസ്സിൽ അവന്റെ ഇമേജ് അതായി മാറി.
മകന്റെ പ്രായമുള്ള ഒരു പയ്യൻ. പ്രായമനുസരിച്ച് സ്വഭാവം മാറി മാറി വന്നേക്കാം. അവന്റെ ഒരു പ്രായത്തിൽ ചിലപ്പോൾ അങ്ങനെ ഉണ്ടായിരുന്നിരിക്കാം. അത് മാറാനുള്ള ഒരു സമയം കൊടുക്കേണ്ട. ഇവിടെ ആർക്കാണ് ഇതെല്ലാം ഉണ്ടാവാതെ ഇരുന്നിട്ടുള്ളത്. അന്ന് ഷെയ്ൻ കഞ്ചാവാണെന്ന് പറഞ്ഞ് പ്രസ് മീറ്റ് വിളിച്ചത് ഒരു ശരിയായ നടപടിയായി എനിക്ക് തോന്നിയിട്ടില്ല. ഇത് ഞാൻ അന്നും പറഞ്ഞിട്ടുണ്ട് എന്നും സാന്ദ്ര തോമസ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു ഷെയ്ൻ നിഗം നായകനാകുന്ന ഹാൽ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ഗു ണ്ടകളുടെ ആ ക്രമണം നടന്നത്. ലൊക്കേഷനിൽ എത്തിയ ഗുണ്ടാ സംഘം പ്രൊഡക്ഷൻ മാനേജരെ ക്രൂ രമായി മ ർദ്ദിച്ചു. പ്രൊഡക്ഷൻ മാനേജർ ടി.ടി ജിബുവിനാണ് മ ർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം.
അഞ്ചംഗ സം ഘമാണ് ആക്ര മണത്തിന് പിന്നിലെന്നാണ് വിവരം. ജിബുവിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അബു ഹംദാൻ, ഷബീർ എന്നിവരും മറ്റു മൂന്നു പേരും ചേർന്നാണ് മർദിച്ചത് എന്ന് ജിബു പറയുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ജിബുവിനെ വലിച്ചു കൊണ്ടുപോയി റോഡരികിൽ വച്ചാണ് മർദ്ദിച്ചതെന്നാണ് വിവരം.