Connect with us

മഞ്ജുവിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി!

Malayalam

മഞ്ജുവിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി!

മഞ്ജുവിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി!

മഞ്ജു വാര്യർ ശ്രീകുമാർ മേനോൻ വിവാദമാനേ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷമായിക്കൊണ്ടിരിക്കുന്നത്.എന്നാൽ മലയാളക്കര ഒന്നാകെ മഞ്ജുവിനെ പിന്തുണച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.ഇപ്പോളിതാ ഭാഗ്യലക്ഷ്മിക്കും വിധു വിൻസെന്റിനും ശേഷം എഴുത്തുകാരി ശാരദക്കുട്ടിയും മഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ശാരദക്കുട്ടി പോസ്റ്റ് പങ്കുവെച്ചത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സ്‌നേഹബന്ധങ്ങള്‍ ഒരു പ്രത്യേക ഘട്ടം കഴിയുമ്പോള്‍ അതിന്റെ സ്വച്ഛ സൗന്ദര്യങ്ങളും ശാന്തതയും വിട്ട്, കഴുത്തില്‍ കുരുക്കിട്ടു മുറുക്കിത്തുടങ്ങുമ്പോള്‍, ശ്വാസം മുട്ടിക്കുമെന്നു തിരിച്ചറിയുവാനും അതില്‍ നിന്ന് എങ്ങനെയും രക്ഷപ്പെടുവാനും ശ്രമിക്കുന്നത് വിവേചന ശക്തിയുടെ, ബുദ്ധിശക്തിയുടെ, അതിജീവനത്തിന്റെ ലക്ഷണമാണ്. മഞ്ജു വാര്യര്‍ രണ്ടാം തവണയും രക്ഷപ്പെടുവാന്‍ സ്വയം ശ്രമിച്ചുവെങ്കില്‍, അതിനവര്‍ക്കു കഴിയുന്നുവെങ്കില്‍ അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. അതിനവര്‍ തിരഞ്ഞെടുക്കുന്നത് ഏതു വഴിയായാലും അതിനൊരു നീതീകരണമുണ്ട്.

രക്ഷകന്മാരുടെ അവകാശവാദങ്ങളെ ഭയക്കാതെ, സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും കാണാച്ചരട് കഴുത്തില്‍ കുരുങ്ങിക്കുരുങ്ങി മുറുകി ശ്വാസം മുട്ടിച്ചത്താല്‍ മാത്രം കിട്ടുന്ന ആ സത്‌പേരിന് മോഹിക്കുന്നില്ല എന്നത് ഒരു സ്ത്രീയെങ്കില്‍ ഒരു സ്ത്രീ തെളിയിക്കട്ടെ. അവരുടെ പ്രിവിലേജസ് അവരെ അതിനു സഹായിക്കുന്നുവെങ്കില്‍ സഹായിക്കട്ടെ. അവര്‍ എങ്ങനെയോ അങ്ങനെ ജീവിക്കട്ടെ. സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ നൃത്തം ചെയ്തു കടന്നു പോകട്ടെ.

writer sharadhakutty facebook post about manju warrier

More in Malayalam

Trending

Recent

To Top