Social Media
ഷമ്മി ഹീറോയാടാ ഹീറോ; ഭരതനാട്യ ചിത്രങ്ങൾ പങ്കുവെച്ച് ഷമ്മി തിലകൻ
ഷമ്മി ഹീറോയാടാ ഹീറോ; ഭരതനാട്യ ചിത്രങ്ങൾ പങ്കുവെച്ച് ഷമ്മി തിലകൻ
നടൻ തിലകന്റെ മകൻ എന്നതിലുപരി നടനെന്ന നിലയിലും ഡബ്ബിങ് ആര്‍ട്ടിസ്റ്റെന്ന നിലയിലും മലയാളികള്‍ക്ക് സുപരിചിതനാണ് ഷമ്മി തിലകന്‍. വില്ലൻ വേഷവും കോമഡി വേഷം ഷമ്മിയുടെ കൈ കളിൽ സുരക്ഷതമായിരിക്കും. ഇപ്പോൾ ഇതാ അരങ്ങേറ്റത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിയ്ക്കുകയാണ് ഷമ്മി.
ഭരതനാട്യം ശാസ്ത്രീയമായി പഠിച്ച ഷമ്മി തിലകന്റെ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയില്‍ നിന്നുമാണ് ഷമ്മി ഭരതനാട്യം പഠിക്കുന്നത്.
ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുന്നു.
വേദിയില്‍ നൃത്തം ചെയ്യുന്നതിന്റേയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയ്ക്ക് ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങുന്നതുമായ ചിത്രങ്ങളാണ് താരം പങ്കുവച്ചിരുന്നത്.
നാടകത്തിലൂടെയായിരുന്നു അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് 1986 ല്‍ പുറത്തിറങ്ങിയ ഇരകള്‍ എന്ന ചിത്രത്തിലൂടെ സിനിമയിൽ തുടക്കം കുറിച്ചു സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം രണ്ട് വട്ടം നേടിയിട്ടുള്ള ഡബ്ബിങ് കലാകാരന്‍ കൂടിയാണ് ഷമ്മി.
shammi thilakan
