Connect with us

ഞാൻ കൂടുതലൊന്നും പറയുന്നില്ല, എന്നിട്ട് വേണം ഞാൻ പോകുന്ന വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ, വെറുതെ എന്തിനാണ് ഞാൻ എന്റെ ആയുസ്സ് കളയുന്നത്; ഷമ്മി തിലകൻ

Actor

ഞാൻ കൂടുതലൊന്നും പറയുന്നില്ല, എന്നിട്ട് വേണം ഞാൻ പോകുന്ന വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ, വെറുതെ എന്തിനാണ് ഞാൻ എന്റെ ആയുസ്സ് കളയുന്നത്; ഷമ്മി തിലകൻ

ഞാൻ കൂടുതലൊന്നും പറയുന്നില്ല, എന്നിട്ട് വേണം ഞാൻ പോകുന്ന വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ, വെറുതെ എന്തിനാണ് ഞാൻ എന്റെ ആയുസ്സ് കളയുന്നത്; ഷമ്മി തിലകൻ

പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ഷമ്മി തിലകൻ. കഴി‍ഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ സഹോ​ദരി സോണിയ തിലകൻ ഒരു നടൻ തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് രം​ഗത്തെത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ സഹോദരിയോട് ഒരു നായക നടൻ മോശമായി സംസാരിച്ചതിനെക്കുറിച്ച് അറിഞ്ഞിരുന്നെന്നും അതിനെക്കുറിച്ച് പൊതു ഇടത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും പറയുകയാണ് അദ്ദേഹം.

ഞാൻ ഇനി കൂടുതൽ പറയുന്നില്ല. എന്നിട്ട് വേണം ഞാൻ പോകുന്ന വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാനും, ഞാൻ പോകുന്ന വഴിയിൽ ഓരോ ആഗ്യം കാണിക്കാനും എന്നുമാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺക്ലേവ് നടത്തുന്നത് അബദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‌‍കോൺക്ലേവിൽ പങ്കെടുക്കാൻ ക്ഷണിച്ചാൽ പോകും. സിനിമാക്കാരുടെ സംഘടന ക്ഷണിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ ഒരു പരിപാടിക്ക് ക്ഷണിക്കാതെയിരിക്കുന്നതാണ് നല്ലത്. വെറുതെ എന്തിനാണ് ഞാൻ എന്റെ ആയുസ്സ് കളയുന്നത്. ഈ ഹേമ കമ്മിറ്റി റിപ്പോർട്ട് വരുന്നതിനു എത്രയോ മുൻപ് മരണപ്പെട്ട ആളാണ് അച്ഛൻ. എന്നിട്ടും അച്ഛനാണ് നിറഞ്ഞു നിൽക്കുന്നത്. അത് വലിയ തമാശയാണ്.

അച്ഛൻ അനുഭവിച്ച വേദനയ്ക്ക് പരിഹാരം കാണാൻ അച്ഛൻ ചിലപ്പോൾ ഇവിടെ എവിടെയെങ്കിലും കാണുമായിരിക്കും. അച്ഛന്റെ സിനിമകൾ ഒഴിവാക്കിവിട്ട ആളുകളെ നമുക്കെല്ലാം അറിയാമല്ലോ. പക്ഷേ, തെളിവ് കിട്ടാൻ ഇപ്പോൾ സാധ്യതയില്ല. കുറെ കാലം മുൻപ് വിനയൻ നൽകിയ പരാതിയിൽ എന്റെ മൊഴിയും എടുത്തിരുന്നു.

കോടതിയിലെ മൊഴിപ്പകർപ്പിൽ എന്റെയും പേരുണ്ട്. എന്നാൽ ഹേമ കമ്മിറ്റി എന്റെ മൊഴി എടുത്തിരുന്നില്ല. അതിന്റെ കാരണം എനിക്ക് അറിയില്ല. ഇനി ഞാൻ പ്രതിസ്ഥാനത്താണോ എന്നും അറിയില്ലല്ലോ. ചിലപ്പോൾ അതുകൊണ്ടാവും ഹേമ കമ്മിറ്റി എന്റെ മൊഴി എടുക്കാഞ്ഞത് എന്നും ഷമ്മി തിലകൻ പറഞ്ഞു.

അച്ഛൻ മരിച്ചതിന് ശേഷം ഒരു പ്രധാനനടൻ എന്നെ വിളിച്ചു അപമര്യദയായി പെരുമാറിയെന്നാണ് സോണിയ പറഞ്ഞത്. അച്ഛനോട് ചെയ്ത കാര്യങ്ങളിൽ കുറ്റബോധമുണ്ട് എന്നൊക്കെ പറഞ്ഞിട്ടാണ് എന്നെ വിളിക്കുന്നത്. മോളേ എന്നൊക്കെ വിളിച്ച് ബഹുമാനത്തോടെയാണ് സംസാരിച്ചത്. പക്ഷേ പിന്നീട് എനിക്ക് വന്ന സന്ദേശങ്ങളിൽ നിന്ന് ഉദ്ദേശ്യം വേറെയാണെന്ന് മനസ്സിലായി.

മുറിയിലേക്കു വരണമെന്ന് ആവശ്യപ്പെട്ടാണ് വിളിച്ചത്, സന്ദേശങ്ങൾ അയച്ചു. അച്ഛനെ പുറത്താക്കിയതിൽ മോളോടു മാപ്പ് പറയണം എന്നു പറഞ്ഞാണ് വിളിച്ചത്. നടന്റെ പേര് ഇപ്പോൾ വെളിപ്പെടുത്തില്ല. അച്ഛൻ മരിച്ചതിന് ശേഷം സിനിമയിൽ സൗഹൃദങ്ങളൊന്നുമില്ല. വല്ലപ്പോഴും കണ്ടാൽ സംസാരിക്കും. അച്ഛനോട് ചെയ്ത കാര്യങ്ങൾ മനസ്സിൽനിന്ന് അങ്ങനെ പോകില്ലല്ലോ.

അച്ഛനെ സിനിമയിൽ നിന്ന് വിലക്കിയ ശേഷം സീരിയലിലും വിലക്കി. സിനിമയിലെ ഒരു നടനായിരുന്നു സീരിയലിന്റെ സംഘടനയുടെ തലപ്പത്ത്. ഇവർ ഒരു പതിനഞ്ച് പേരുണ്ട്. ഒരു ഹിഡൻ അജണ്ട വച്ചാണ് അവർ പ്രവർത്തിക്കുന്നത്. പോക്‌സോ കേസ് പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. കർശനമായി നിയമനടപടിയെടുക്കേണ്ട വിഷയമാണ് എന്നും സോണിയ പറഞ്ഞിരുന്നു.

More in Actor

Trending