News
ജീവിതത്തില്‍ വാക്ക് പാലിക്കുന്ന വ്യക്തി, സുരേഷ് ഗോപിയെപ്പോലെയുള്ളവരെയാണ് ഈ നാടിന് ആവശ്യം; ഇത്തവണ വിജയം സുനിശ്ചിതമാണെന്ന് ഷമ്മി തിലകന്‍
ജീവിതത്തില്‍ വാക്ക് പാലിക്കുന്ന വ്യക്തി, സുരേഷ് ഗോപിയെപ്പോലെയുള്ളവരെയാണ് ഈ നാടിന് ആവശ്യം; ഇത്തവണ വിജയം സുനിശ്ചിതമാണെന്ന് ഷമ്മി തിലകന്‍
ലോക്‌സഭാ ഇലക്ഷന്റെ ചൂടിലേയ്ക്ക് മാറിയിരിക്കുകയാണ് കേരളം. തൃശൂരില്‍ വിജയം നേടുമെന്ന ശുഭ പ്രതീക്ഷയിലാണ് നടന്‍ സുരേഷ് ഗോപി. ഇപ്പോഴിതാ ഇത്തവണ സുരേഷ് ഗോപിയ്ക്ക് വിജയം സുനിശ്ചിതമെന്നു നടന്‍ ഷമ്മി തിലകന്‍.
‘ജീവിതത്തില്‍ വാക്ക് പാലിക്കുന്ന വ്യക്തിയാണ് സൂപ്പര്‍സ്റ്റാര്‍. അപൂര്‍വ്വം സൂപ്പര്‍ സ്റ്റാറുകളേ നമ്മള്‍ക്കുള്ളു. സുരേഷ് ഗോപി അത്തരമൊരു മനുഷ്യനാണ്. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഉത്സാഹിക്കുന്ന മനുഷ്യന്‍. അദ്ദേഹം ഈ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടുക തന്നെ ചെയ്യും. സുരേഷ് ഗോപിയെപ്പോലെയുള്ളവരെയാണ് ഈ നാടിന് ആവശ്യം.’ എന്ന് ഷമ്മി തിലകന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, തൃശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ബിജെപി വിജയിക്കും. സ്ഥാനാര്‍ത്ഥികള്‍ മാറി വരുന്നതിന് അതിന്റേതായ കാരണമുണ്ട്. സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
വടകരയിലെ സിറ്റിങ് എം പി കെ മുരളീധരനാണ് തൃശ്ശൂരില്‍ മത്സരിക്കുന്നത് . തൃശ്ശൂരിലെ സിറ്റിങ് എംപി ടി എന്‍ പ്രതാപന്‍ പട്ടികയില്‍ ഇടം നേടിയില്ല. പ്രതാപനെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്നാണ് ധാരണ. മുരളീധരന്‍ മാറുന്ന വടകരയില്‍ ഷാഫി പറമ്പില്‍ എംഎല്‍എയോ ടി സിദ്ദിഖ് എംഎല്‍എയോ മത്സരിക്കും.
ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ തന്നെ മത്സരത്തിനിറങ്ങാനാണ് ധാരണയായിരിക്കുന്നത്. ബാക്കിയിടങ്ങളില്‍ സിറ്റിങ് എംപിമാര്‍ മത്സരിക്കാനാണ് ധാരണ. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനാണ് ധാരണയെങ്കിലും അവസാന തീരുമാനം രാഹുലിന് വിട്ടിരിക്കുകയാണ്.
